കാബൂളിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിക്കും

ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന നിരവധി ഇന്ത്യക്കാരെ ഞായറാഴ്ച ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു, ശനിയാഴ്ച താലിബാൻ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത 150 ഓളം ഇന്ത്യൻ പൗരന്മാർ ഇപ്പോൾ അമേരിക്കൻ സൈന്യത്തിന്റെ കീഴില്‍ സുരക്ഷിതരാണ്.

രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാൻ ട്രക്കുകളിൽ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

85 ഇന്ത്യക്കാരെ കാബൂളിൽ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തിൽ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്. ഇവരെ രാത്രിയിൽ എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രക്ഷപ്പെടുത്തിയ നിരവധി ഇന്ത്യക്കാരും യുഎഇയിൽ നിന്ന് വിസ്താര, ഇൻഡിഗോ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് പറക്കും.

കാബൂൾ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

താലിബാൻ അഫ്ഗാൻ പിടിച്ചതിന് പിന്നാലെ എല്ലാ എംബസി ഉദ്യോഗസ്ഥരേയു ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാൽ ആയിരത്തോളം ഇന്ത്യക്കാർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരിൽ പലരും എംബസികളിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കണ്ടെത്തുക ദുഷ്കരമാണെന്നും അധികൃതർ പറയുന്നു.

Print Friendly, PDF & Email

Related News

Leave a Comment