ബൈഡന്‍ അമേരിക്കയുടെ ‘കഴിവില്ലാത്ത’ പ്രസിഡന്റായിരിക്കുമെന്ന് ഒസാമ ബിന്‍ ലാദന്‍ വിശ്വസിച്ചിരുന്നു

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത് ദിനം‌പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം, ഒസാമ ബിൻ ലാദന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. 2010 ൽ ഒസാമ ബിൻ ലാദൻ എഴുതിയ ഒരു കത്തിലെ ഉള്ളടക്കമാണ് ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കത്തിൽ ബൈഡന്‍ പ്രസിഡന്റാകുന്നതിനെക്കുറിച്ച് ലാദൻ പരാമർശിച്ചതായി അവകാശപ്പെടുന്നു. ബൈഡന്‍ ഒരു കഴിവില്ലാത്ത പ്രസിഡന്റാണെന്ന് തെളിയിക്കുമെന്നാണ് ബിന്‍ ലാദന്‍ വിശ്വസിച്ചിരുന്നതത്രേ.

2010 ൽ എഴുതിയ ഈ കത്തിൽ, ബിൻ ലാദൻ തന്റെ അനുയായികള്‍ക്ക് ഒരു ഉപദേശം നല്‍കിയിട്ടുണ്ടെന്ന് പറയുന്നു. ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പൂർണ്ണമായും തയ്യാറായിട്ടില്ലെന്ന് കത്തില്‍ എഴുതിയിട്ടുണ്ട്. ബൈഡന്‍ അമേരിക്കൻ പ്രസിഡന്റായാൽ അൽ ഖ്വയ്ദയ്ക്ക് അത് മികച്ച അവസരമാകുമെന്ന് ബിൻ ലാദൻ കരുതുന്നതായി കത്തില്‍ സൂചിപ്പിക്കുന്നു.

അമേരിക്കയെ ഭരിക്കാനുള്ള കഴിവ് ബൈഡന് ഇല്ലെന്നും, അത്തരമൊരു സാഹചര്യത്തിൽ അമേരിക്കയെ പ്രയാസകരമായ സമയങ്ങളിൽ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും ലാദന്‍ വിശ്വസിക്കുന്നു. “ബൈഡന്‍ പ്രസിഡന്റാകുന്നതോടെ അമേരിക്ക കുഴപ്പത്തിലാകും. അതിനാൽ ജോ ബൈഡനെ ലക്ഷ്യം വയ്ക്കരുത്,” കത്തില്‍ പറയുന്നു.

രണ്ട് സ്ക്വാഡുകൾ രൂപീകരിക്കാൻ ബിൻ ലാദൻ ആഗ്രഹിച്ചു

വിവരങ്ങൾ അനുസരിച്ച് 2010 മെയ് മാസത്തില്‍ എഴുതിയ 48 പേജുള്ള കത്തിന്റെ 36-ാം പേജിൽ ആക്രമണത്തിന് രണ്ട് സ്ക്വാഡുകളെ സജ്ജമാക്കണമെന്ന് ബിൻ ലാദൻ പറഞ്ഞിട്ടുണ്ട്. ഒരു സ്ക്വാഡ് പാക്കിസ്താനിലും മറ്റൊന്ന് അഫ്ഗാനിസ്ഥാനിലും ആയിരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News