എ കെ ശശീന്ദ്രനെ വഴി തടഞ്ഞ ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു

പാലക്കാട് ജില്ലയിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മതിയായ സീറ്റ് അനുവദിക്കാത്ത സർക്കാർ വിവേചനത്തിനെതിരെ കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റി മൂവ്മെന്റ് മന്ത്രി എ കെ ശശീന്ദ്രന്റെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. ഫ്രറ്റേണിറ്റി സിറ്റി സംസ്ഥാന സെക്രട്ടറി അംഗം സയ്യിദ് ഉമർ തങ്ങൾ, ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം, സെക്രട്ടറി സാബിർ അഹ്‌സൻ എന്നിവരുൾപ്പെടെ 14 ഫ്രറ്റേണിറ്റി പ്രവർത്തകർ പുറത്തിറങ്ങി.

വിദ്യാഭ്യാസ അവകാശം നേടിയെടുക്കുന്നതിനായി വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടാവുമെന്ന് ജാമ്യം ലഭിച്ചതിന് ശേഷം ഇവർ പറഞ്ഞു. ആലത്തൂർ സബ്ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നൽകിയ സ്വീകരണ പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാക്ക് പാലരി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡൻറ് അബു ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ അഷ്റഫ്, വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയഗം എം സുലൈമാൻ ആശംസകളും, ആലത്തൂർ മണ്ഡലം പ്രസിഡന്റ് ശരീഫ് പള്ളത്ത് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment