താലിബാന്റെ ഭീഷണിയില്‍ ജീവൻ ഭയന്ന് അഫ്ഗാൻ ടിവി അവതാരക രാജ്യം വിടാനൊരുങ്ങുന്നു

കാബൂള്‍: താലിബാൻ ഭീഷണി തുടരുന്നതിനാൽ രാജ്യം വിടാൻ തയ്യാറെടുക്കുകയാണെന്ന് ടെലിവിഷൻ അവതാരക ശബ്നം ഖാൻ ദവ്‌റാന്‍ പറയുന്നു. ആർടിഎ പഷ്ടോ ചാനലിലെ വാർത്താ അവതാരകയായ ശബ്നം ഖാനെ ഓഫീസിൽ പ്രവേശിക്കുന്നത് താലിബാൻ തടഞ്ഞിരുന്നു.

നേരത്തേ താലിബാൻ ഉയർത്തിയ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് ശബ്നം അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. കാബൂൾ സർവകലാശാലയിലെ നിയമ വിദ്യാർത്ഥിയായ ശബ്നത്തിന്റെ മാതാപിതാക്കൾ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിൽ നിന്നുള്ളവരാണ്. അഫ്ഗാനിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രാജ്യാന്തര സമൂഹം ശബ്!ദം ഉയര്‍ത്തണമെന്നും ഷബ്‌നം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ഷബ്‌നത്തെയും ഒപ്പമുള്ള വനിതാ സഹപ്രവര്‍ത്തകരെയും മേക്ക് അപ്പ് ചെയ്യുന്നതിനാണ് താലിബാന്‍ ഭീഷണിപ്പെടുത്തിയത്. അതേ തുടര്‍ന്ന് ഇനി ജോലിക്ക് വരരുതെന്നും പറഞ്ഞിരുന്നു. അതേസമയം അഫ്ഗാനില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം താലിബാന്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്.

താലിബാനിൽ നിന്നുള്ള അപകട സാധ്യത നേരിടുന്ന ജനങ്ങളെ അമേരിക്കൻ സൈന്യം ഉപേക്ഷിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് ഒരു ചോദ്യമാണെന്ന് അവർ പറയുന്നു. അധികാരത്തിലിരുന്ന രാജ്യത്തെ രാഷ്ട്രീയ നേതാക്കളോട് പറയുക. “എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല,” അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment