ഇസ്മായിൽ സാബ്രി യാക്കോബ് മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി

കോവിഡ് -19 മഹാമാരി തെറ്റായി കൈകാര്യം ചെയ്ത രീതിയ്ക്കെതിരെയുണ്ടായ ജനരോഷം മൂലം രാഷ്ട്രീയ പ്രതിസന്ധി നേരിട്ട മുൻ സർക്കാര്‍ തകർന്നതിനുശേഷം മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി 61-കാരനായ ഇസ്മായിൽ സാബ്രി യാക്കോബ് മലേഷ്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

പകർച്ചവ്യാധിയെ നേരിടുന്നതിലും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലും മോശം പ്രകടനത്തിന് ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും വിശ്വാസം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാജി പ്രഖ്യാപിച്ച മുഹിദ്ദീൻ യാസിനു പകരം ഭരണഘടനാ രാജാവായ അൽ-സുൽത്താൻ അബ്ദുള്ള രാജാവാണ് ഇസ്മായില്‍ സാബ്രി യാക്കോബിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.

ഒരു വോട്ടെടുപ്പ് പകർച്ചവ്യാധിയെ കൂടുതൽ വഷളാക്കുമെന്ന ആശങ്കയിൽ, തിരഞ്ഞെടുപ്പ് നടത്തുന്നതിനു പകരം പാർലമെന്റിൽ ആർക്കാണ് ഭൂരിപക്ഷ പിന്തുണയുള്ളത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ രാജാവ് തീരുമാനിച്ചത്.

മുമ്പ് മുഹ്യിദ്ദീന്റെ ഒരു ഹ്രസ്വകാല ഡെപ്യൂട്ടി ആയിരുന്ന ഇസ്മായിൽ സാബ്രി അതിനു മുമ്പ് പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുണൈറ്റഡ് മലേഷ്യൻ നാഷണൽ ഓർഗനൈസേഷനിൽ (UNMO) നിന്നുള്ള അദ്ദേഹം 2004 മുതൽ തെക്കുപടിഞ്ഞാറൻ പഹാങ്ങിലെ ബേറ ജില്ലയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.

സ്വാതന്ത്ര്യത്തിന് ശേഷം ആറ് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച UMNO- യുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിനെയാണ് പ്രധാനമന്ത്രിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത് സൂചിപ്പിക്കുന്നത്

രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ, മലേഷ്യയിലെ യാഥാസ്ഥിതിക വലതുപക്ഷ “ഗ്രാൻഡ് ഓൾഡ് പാർട്ടി” എന്ന് വിളിക്കപ്പെടുന്ന UMNO, 2018 ലെ തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് ഫണ്ട് അഴിമതിയിൽ പരാജയപ്പെട്ടു.

നിലവിൽ പാർലമെന്റിൽ ഒരു നിയമസഭാംഗത്തിനും ഒറ്റ രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷമില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment