അറ്റ്‌ലാന്റയില്‍ ‘അമ്മ’യുടെ വർണശബളമായ ഓണാഘോഷം

അറ്റ്‌ലാന്റയിലെ യുവജനങ്ങൾ ഈ വർഷത്തെ ഓണാഘോഷം അതിമനോഹരമാക്കി.

ഒരു ഓണവും കൂടി പടിയിറങ്ങി. തിരുവോണ നാളിൽ തന്നെ കൊട്ടും കുരവയും വാദൃമേളങ്ങളുമായി ‘അമ്മ ‘ മാവേലി മന്നനെ വരവേറ്റു. ആഗസ്റ്റ് 21 ഉച്ചക്ക് 12 മണിയോടു കൂടി ആരഭിച്ച ചടങ്ങിൽ ഫോർസ്സിത്ത്‌ കൗണ്ടി കമ്മീഷണര്‍ ആൽഫ്രഡ് ജോൺ മുഖ്യാതിഥിയായിരുന്നു. അ മ്മ പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാൽ, വൈസ് പ്രസിഡന്റ്‌ ഷാനു പ്രകാശ്, ട്രഷറർ ജെയിംസ് കല്ലറക്കാനിയിൽ, കമ്മിറ്റി അംഗങ്ങള്‍ എന്നിവരും അതിഥികളും ചേർന്ന് മഹാബലിയെ വാദ്യമേളങ്ങളോടെ സദസ്സിലേക്ക് ആനയിച്ചു. തുടർന്നു നടത്തിയ വിഭവസമൃദ്ധമായ ഓണ സദ്യയില്‍ അറ്റ്‌ലാന്റയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുത്തു.

സദ്യക്ക് ശേഷം മുഖാതിഥി ആൽഫ്രഡ് ജോൺ, പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാൽ, മഹാബലി സാബു ചെമ്മലകുഴി
എന്നിവർ എല്ലാവർക്കും ഓണാശംകൾ നേരുകയും, തുടർന്ന് കലാപരിപാടികൾ ആരംഭിക്കുകയും ചെയ്തു. കുഞ്ഞു കലാകാരന്മാരുടെ വള്ളംകളി, ഓണപ്പാട്ട്, നയന മനോഹരങ്ങളായ നൃത്തങ്ങള്‍ എല്ലാം ഓണാഘോഷത്തിനു മാറ്റുകൂട്ടി. സൂരജ് ജോസഫ് യുവജനങ്ങളെ പ്രതിനിധാനം ചെയ്ത് ഏവർക്കും നന്ദി രേഖപ്പെടുത്തി. 3:30-ന് നടത്തിയ കലാശക്കൊട്ടിനു ശേഷം ഈ വർഷത്തെ ഓണം പടിയിറങ്ങി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News