ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് കോവിഡ് മുക്തനായി

ഓസ്റ്റിന്‍: ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് കോവിഡ് മുക്തനായി. ഇന്നു (ഞായറാഴ്ച} നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയതെന്നു ഗവര്‍ണര്‍ ട്വിറ്ററിൽ കുറിച്ചു. നാലു ദിവസത്തിന് മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും രോഗത്തിന്റ കാര്യമായ ഒരു ലക്ഷണവും ഇല്ലെന്നും, തന്റെ പ്രവർത്തനങ്ങൾക്കു യാതൊരു തടസ്സവും ഇല്ലെന്നും, താന്‍ പൂർണ്ണ ആരോഗ്യവാനാണെന്നും ഗവർണർ പറഞ്ഞു. രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് പോസിറ്റീവാകുകയായിരുന്നുവെന്നാണ് ഗവർണർ ഓഫീസ് അറിയിച്ചിരുന്നത്. കോവിഡ് കുത്തിവെപ്പ് നടത്തിയവർക്കും കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങൾ നിരവധിയാണ്.

ഔദ്യോഗിക വസതിയിലേക്ക് സ്വയം മാറി താമസിച്ചിരുന്ന ഗവര്‍ണര്‍ക്ക് കൂടുതൽ ഇൻഫെക്ഷൻ വരാതിരിക്കുന്നതിനു മോണോക്ലോണല്‍ ആന്റിബോഡി ചികില്‍സയാണ് നല്‍കിയതെന്നു കമ്യുണിക്കേഷന്‍സ് ഡയറക്ടര്‍ മാര്‍ക്ക് മൈനര്‍ അറിയിച്ചു. റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഇത് ഉദ്പാദിപ്പിക്കുന്നത്.

മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധനകൾക്കെതിരെ ശക്തമായ പ്രചരണം നടത്തുകയും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നിയമനിർമാണം നടത്തുകയും ചെയ്ത റിപ്പബ്ലിക്കൻ ഗവര്‍ണറാണ് ഗ്രെഗ് ആബട്ട്.

കോവിഡ് നെഗറ്റീവായെങ്കിലും ഡോക്ടർമാരുടെ നിര്ദേശപ്രകാരം ക്വാറെന്റനിൽ തുടരുമെന്നും ഗവർണർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment