സ്നേഹത്തിന്റെയും ഒരുമയുടേയും വികാരങ്ങളോടെ തിരുവോണമാഘോഷിച്ച് ഖത്തറിലെ മലയാളി സമൂഹം

ദോഹ: സ്നേഹത്തിന്റെ ഒരുമയുടേയും വികാരങ്ങളോടെ തിരുവോണമാഘോഷിച്ച് ഖത്തറിലെ മലയാളി സമൂഹം. കോവിഡ് മഹമാരിയും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ സൃഷ്ടിച്ച പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഓണക്കോടിയണിഞ്ഞും ഓണസദ്യയൊരുക്കിയുമാണ് ഖത്തറിലെ മലയാളി സമൂഹം തിരുവോണം സമുചിതമായി ആഘോഷിച്ചത്.

ഓഫീസുകളിലും താമസ സ്ഥലങ്ങളിലും ഓണപൂക്കളമിട്ട് ഓണ സന്ദേശങ്ങള്‍ കൈമാറിയും കുട്ടികളും കുടുംബവുമൊക്കെ ഓണാഘോഷത്തിന്റെ ഭാഗമായപ്പോള്‍ ഗള്‍ഫിലും കേരളതനിമയുള്ള ഓണാഘോഷത്തിന് വേദിയൊരുങ്ങി.

കോവിഡ് സാഹചര്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികളും മാവേലിയുടെ എഴുന്നള്ളത്തുമൊന്നും ഉണ്ടായില്ലെങ്കിലും സ്നേഹ സുരഭിലമായ ഓര്‍മകള്‍ അയവിറക്കി മലയാളി സമൂഹം ഓണമാഘോഷിച്ചപ്പോള്‍ സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ചു.

ഖത്തര്‍ ടെകില്‍ നടന്ന ഓണാഘോഷ പരിപാടിക്ക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാകോസ്, ഫൈനാന്‍സ് മാനേജര്‍ ഏലിയാസ് കുര്യന്‍, പ്രൊക്വര്‍മെന്റ് കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ശ്രീ രേഖ, ദിവ്യാ ഭാരതി എന്നിവര്‍ പൂക്കളമൊരുക്കി ആഘോഷത്തിന്റെ പരിസരം സൃഷ്ടിച്ചു. ജീവനക്കാര്‍ക്കെല്ലാം ഓണസദ്യ നല്‍കിയാണ് കമ്പനി ഓണമാഘോഷിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment