അല പ്രമേയം പാസ്സാക്കി

അമേരിക്കൻ മലയാളി സമൂഹത്തിൽ ആനുകാലികമായി ഉയർന്നുവന്നിരിക്കുന്ന ആരോപണമായ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെ അലയുടെ നാഷണൽ എക്സിക്യൂട്ടീവ് ശക്തമായി അപലപിച്ചു. നവ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾ, മലയാളികൾ പതിറ്റാണ്ടുകളായി കൈവരിച്ചുവന്ന നവോത്ഥാന മൂല്യങ്ങൾക്ക് ഇടർച്ച വരുത്തുന്നതാണ്.

ഓഗസ്റ്റ് പതിനേഴാം തീയതി ചേർന്ന അലയുടെ നാഷണൽ എക്സിക്യൂട്ടീവ് യോഗത്തിൽ മലയാളി സംഘടനാ നേതാക്കൾ ഉൾപ്പെട്ട പ്രസ്തുത ആരോപണങ്ങളെ അപലപിച്ചു അലയുടെ നാഷണൽ എക്സിക്യൂട്ടീവ് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത അലയുടെ പത്ത് നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും ഏകകണ്ഠമായി പ്രമേയത്തെ പിന്താങ്ങി.

സ്ത്രീകൾക്കെതിരെയുള്ള മോശമായ സമീപനങ്ങളെ സമൂഹത്തിൽ നിന്നും പാടെ തുടച്ചു നീക്കേണ്ടത് അനിവാര്യമാണെന്നും, സ്ത്രീത്വത്തിനെതിരെയുള്ള അതിക്രമങ്ങൾ മലയാളി സമൂഹത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ല എന്നും, അലപോലെയുള്ള ഒരു സാംസ്‌കാരിക സംഘടനക്കു ഇത്തരം പ്രവണതകളെ യാതൊരു വിധത്തിലും അംഗീകരിക്കാൻ ആവില്ല എന്നും അലയുടെ നാഷണൽ എക്സിക്യൂട്ടീവ് വിലയിരുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment