നീര്‍ (കവിത): ജയശങ്കർ പിള്ള

അവസാന നിമിഷം വരെ നീ …
എന്നിൽ അലിഞ്ഞു ചേരണം.
ജന്മനേരം നാവിൽ ഇറ്റിച്ച ജീവനീരായ്,
മനഃശ്ശാന്തിയ്‌ക്കൊരു പുണ്യാഹമായ്,
വർത്തമാനത്തിലൊരു ദാഹശമിനിയായ്,
മഴയത്തൊരു കുളിരായ്,
പേമാരിയിലൊരു പ്രളയമായ്,
തീരത്തിനൊരു തിരയായ്,
ഭൂമിയ്‌ക്കൊരു ഉരുൾ പൊട്ടലായ്,
എൻ വായ്ക്കരിയിലൊരു നീരായ്,
അവസാനമെൻ പട്ടടയിലെ,
ജീവൻ തുടിയ്ക്കും തൈച്ചെടികൾക്കൊരു
ജീവനീരായ്,എന്നുമെന്നിൽ ഇങ്ങനെ ,..
അലിഞ്ഞു ചേരണം…

Print Friendly, PDF & Email

Related News

Leave a Comment