പ്രശസ്ത സിനിമാ പ്രതിഭകൾ പങ്കെടുക്കുന്ന സൂം ചർച്ച – “സിനിമയും എഴുത്തും” ആഗസ്റ്റ് 28 രാവിലെ 10 മണിക്ക്

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ആഗസ്റ്റ് 28 രാവിലെ 10 മണിക്ക് നടത്തുന്ന സൂം സമ്മേളനത്തിൽ മലയാള സിനിമയിലെ പ്രഗത്ഭരായ മധുപാൽ ( നടൻ, എഴുത്തുകാരൻ) , ജോയി മാത്യു (നടൻ, സംവിധായകൻ), വിപിൻ ചന്ദ്രൻ (തിരക്കഥാകൃത്ത്‌), തമ്പി ആന്റണി (നടൻ, ഏഴുത്തുകാരൻ) എന്നിവർ പങ്കെടുക്കുന്നു. നിരവധി മികച്ച ചിത്രങ്ങളില്‍ അവിസ്മരണീയമായ കഥകൾ, കഥാപാത്രങ്ങള്‍, തിരക്കഥകൾ തുടങ്ങിയവയിലൂടെ ചലച്ചിത്രരംഗത്ത്‌ സാന്നിധ്യം ഉറപ്പിച്ച ഈ കലാകാരന്മാരുമായി നേരിട്ടു സംവദിക്കാൻ അവസരം ഒരുക്കുന്നു. ഈ പരിപാടിയുടെ മോഡറേറ്ററായെത്തുന്നതു ദൂരദർശന്‍ മുന്‍ അവതാരക മിനി നായരാണ്.

സിനിമ എന്ന ആധുനിക ജനകീയ കലാരൂപത്തിൽ കഥ,തിരക്കഥ, സംവിധാനം എന്നിവയുടെ പ്രാധാന്യവും തിരക്കഥാരചനയുടെ സവിശേഷതകളും ചർച്ച ചെയ്യാനും, തുറന്ന ചർച്ചയിലൂടെ തന്നെ സിനിമയിലെ സർഗ്ഗാത്മകതയിലൂടെയുള്ള ഒരു ആസ്വാദന സഞ്ചാരവുമാണ് കേരള ലിറ്റററി സൊസൈറ്റി ഈ പരിപാടി കൊണ്ടു ലക്ഷ്യമാക്കുന്നത്. സിനിമാ പ്രേമികൾക്കും കലാസാംസ്‌കാരിക പ്രവർത്തകർക്കും വളർന്നുവരുന്ന എഴുത്തുകാർക്കും തികച്ചും ഒരു നവ്യാനുഭവമായിരിക്കും ഈ പരിപാടി എന്നതിൽ സംശയമുണ്ടാകുകയില്ലയെന്നും, അമേരിക്കയിൽ ആദ്യമായിട്ടായിരിക്കും ഇത്തരം വേറിട്ട സിനിമാ സാഹിത്യപരിപാടി സംഘടിപ്പിക്കപ്പെടുന്നതെന്നും, സിനിമാ-കലാ രംഗത്ത് പ്രവർത്തന താൽപ്പര്യമുള്ളവർക്ക് പ്രത്യേക ആസ്വാദ്യകരമായ ഒരു പരിപാടിയായിത്തീരുമെന്നും ഭാരവാഹികൾ അഭിപ്രായം പങ്കു വെച്ചു.

കേരളാ ലിറ്റററി സൊസൈറ്റി ഡാളസ് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ സിജു ജോർജ്ജ്‌ അറിയിച്ചു.

സൂം ഐ ഡി: 81203946259, പാസ്സ് വേർഡ്‌: 810301

OR

scan QRCode in the flyer.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News