സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ല; 9 കോടി രൂപ ചിലവിട്ട് എ കെ ജി സ്മാരകം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ 9 കോടിയോളം രൂപ ചിലവിട്ട് എ കെ ജി സ്മാരകം നിര്‍മ്മിക്കാനൊരുങ്ങുന്നു. കണ്ണൂരിലെ ധർമ്മടം പെരളശ്ശേരിയിൽ നിർമിക്കുന്ന എകെജി സ്മാരകത്തിന് സാംസ്കാരിക വകുപ്പ് 9 കോടിയോളം രൂപ അനുവദിച്ചു.

5,50,00,000 രൂപയാണ് മ്യുസിയത്തിന്റെ നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. 3,42,25,308 രൂപ മ്യുസിയത്തിന്റെ ക്രമീകരണ പ്രവർത്തനങ്ങൾക്കും,3110808 രൂപ സി.സി.ടി.വി,ടെലിഫോൺ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ ചിലവുകൾ ഉൾപ്പെടുത്തി 8,92,25,308 രൂപയാണ് അനുവദിച്ചു ഉത്തരവായിരിക്കുന്നത്.

സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും, പെൻഷനുമൊക്കെ വിതരണം ചെയ്യാനാകാതെ ഇന്ന് 2500 കോടി രൂപ സർക്കാർ കടമെടുത്തതിനു പിന്നാലെയാണ് എ.കെ.ജി മ്യുസിയത്തിന് 9 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തു വരുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് വാക്സിൻ വാങ്ങാൻ പണമില്ലാതെ കുട്ടികളുടെ കുടുക്ക പൊട്ടിച്ച കാശും, ആടിനെ വിറ്റ കാശും ഖജനാവിലാക്കി ധൂർത്ത് നടത്തുന്ന സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. ഒരുവശത്ത് ലോക്ക്ഡൗൺ ജനജീവിതത്തെ താറുമാറാക്കുമ്പോഴാണ് മറുവശത്ത് ആഡംബരവും അനാവശ്യ ചിലവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

Print Friendly, PDF & Email

Leave a Comment