ബൈഡന്റെ പ്രകടനത്തെ 55 ശതമാനം അമേരിക്കക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് പുതിയ സര്‍‌വ്വേ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയുടെ അസ്ഥിരമായ പിന്മാറ്റത്തിനിടയിൽ പ്രസിഡന്റ് ജോ ബൈഡന്റെ ജോലി പ്രകടനത്തെ പകുതിയോളം അമേരിക്കക്കാർ അംഗീകരിക്കുന്നില്ലെന്ന് ഒരു പുതിയ സര്‍‌വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ്എ ടുഡേ-സഫോക്ക് യൂണിവേഴ്സിറ്റി വോട്ടെടുപ്പിൽ, ബൈഡൻ ഭരണത്തിന്റെ ഒരു വർഷത്തിനുള്ളിൽ ഡമോക്രാറ്റിക് പ്രസിഡന്റിന്റെ പ്രകടനത്തിൽ 55 ശതമാനം ജനങ്ങളും തൃപ്തരല്ലെന്ന് കണ്ടെത്തി.

“ഇന്ന്, പ്രസിഡന്റ് ബൈഡന്റെ മൊത്തത്തിലുള്ള അംഗീകാരം മോശമായിത്തീർന്നിരിക്കുന്നു, കാരണം അഫ്ഗാനിസ്ഥാന്‍ പ്രശ്നം കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ രീതി തന്നെ,” സഫോക്ക് പൊളിറ്റിക്കൽ റിസർച്ച് സെന്റർ ഡയറക്ടർ ഡേവിഡ് പാലിയോലോഗോസ് യുഎസ്എ ടുഡേയോട് പറഞ്ഞു. “കുടിയേറ്റവും സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച അദ്ദേഹത്തിന്റെ അംഗീകാരവും തലകീഴ് മറിഞ്ഞ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെ നിലനിര്‍ത്തുന്ന ഒരേയൊരു കാരണം കോവിഡ് -19 കൈകാര്യം ചെയ്ത രീതിയാണ്. അതില്‍ അദ്ദേഹത്തിന് കഷ്ടിച്ച് 50 ശതമാനം അംഗീകാര റേറ്റിംഗ് ഉണ്ട്,” റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാന്‍ ബൈഡൻ സ്വീകരിച്ച വഴി തങ്ങൾക്ക് അസ്വീകാര്യമാണെന്ന് 62 ശതമാനം പേർ പറഞ്ഞു.

അധികാരമേറ്റതിന് ശേഷം ആദ്യമായി, യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക തിടുക്കത്തിൽ പിൻവാങ്ങുന്നതിന്റെ പ്രത്യാഘാതങ്ങളിൽ തന്റെ ഭരണകൂടത്തിൽ സമ്മർദ്ദം വർദ്ധിക്കുന്നതിനാൽ 50 ശതമാനത്തിൽ താഴെ പിന്തുണ മാത്രമാണ് ബൈഡന് ലഭിക്കുന്നത്.

“അദ്ദേഹം അടിസ്ഥാനപരമായി അമേരിക്കയുടെ ആയുധങ്ങളെല്ലാം താലിബാന് കൈമാറി. അതുവഴി അദ്ദേഹം താലിബാനെ പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ധനമാണ് നല്‍കിയത്. ബൈഡന്‍ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ലെന്നു മാത്രമല്ല, മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും അഫ്ഗാൻ ജനതയെത്തന്നെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു,” കൊളറാഡോയിലെ ഹോം ഹെൽത്ത് കെയർ നഴ്സും രാഷ്ട്രീയ സ്വതന്ത്രനുമായ ഓബ്രി ഷ്ലംബ്രെക്റ്റ് (51) പറഞ്ഞു.

രാജ്യത്തിന്റെ ഭൂരിഭാഗവും താലിബാൻ ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാൻ അധിനിവേശത്തിന് 20 വർഷങ്ങൾക്ക് ശേഷം അമേരിക്കയുടെ നിരർത്ഥകവും ക്രൂരവുമായ യുദ്ധം അവസാനിച്ചു.

വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 60 ശതമാനവും അഫ്ഗാനിസ്ഥാനിലെ യുദ്ധം പാഴ്‌വേലയായിരുന്നെന്ന് അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News