കെ സുധാകരനും വിജയരാഘവനും സ്പീക്കർ എംബി രാജേഷും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നു: കുമ്മനം രാജശേഖരൻ

കെ സുധാകരനും വിജയരാഘവനും സ്പീക്കർ എംബി രാജേഷും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

മലബാർ വർഗീയകലാപത്തിൽ നിർദയം കൊലചെയ്യപ്പെട്ട ദളിത് പിന്നോക്ക സഹോദരങ്ങളെ നിന്ദിക്കുന്ന കെപി സിസി പ്രസിഡന്റ് കെ സുധാകരനും സിപിഎം സെക്രട്ടറി എ വിജയരാഘവനും സ്പീക്കർ എംബി രാജേഷും ചരിത്ര സത്യങ്ങളെ മനഃപൂർവം വളച്ചൊടിക്കുകയാണ് .

കലാപത്തിൽ കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ്. കലാപകാരികൾ ഒരിക്കലും ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടില്ല . അതുകൊണ്ടുതന്നെ അവർ സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റിൽ പെട്ടില്ല.

1975 ൽ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനൊന്റെ അവതാരികയോടെ കേരള സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലും മലബാർ കലാപ നേതാക്കളായ വാരിയൻ കുന്നന്റെയോ അലി മുസ്ലിയാരുടെയോ പേരില്ല. അവരെ കോൺഗ്രസ്സ് – സിപിഎം – മുസ്ലിം ലീഗ് നേതാക്കളായ കെ കരുണാകരനും അച്യുതമേനോനും സി എച് മുഹമ്മദ് കോയയും നേതൃത്വം നൽകിയ സർക്കാർ സ്വാതത്ര്യ സമര സേനാനികളല്ലെന്ന് പറഞ്ഞ് വിധി എഴുതി ലിസ്റ്റിൽ നിന്നും പുറത്താക്കി.അതേ പാർട്ടികളുടെ ഇപ്പോഴത്തെ നേതാക്കളായ സുധാകരനും വിജയരാഘവനും കുഞ്ഞാലിക്കുട്ടിയും വർഗീയ കലാപകാരികളെ സ്വാതത്ര്യ സമര സേനാനികളായി ചിത്രീകരിക്കുന്നു.

സ്വാതത്ര്യ സമരത്തെക്കുറിച്ച് സിപിഎം നേതാവ് ഇ.എം എസ് നമ്പൂതിരിപ്പാട് എഴുതിയ ഒരു പുസ്തകത്തിലും വാരിയൻ കുന്നാനോ അലി മുസ്ലിയാരോ സ്വാതത്ര്യ സമര സേനാനിയാണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇ എം എസ് കലാപം ഭയന്ന് വീട് വിട്ടതും ഭാരതപ്പുഴ കടന്നതും കൊടുങ്ങല്ലൂരിനടുത്ത് വീട്ടിൽ അഭയം തേടിയതും ചരിത്രം. മലബാറിൽ നടന്നത് വർഗീയകലാപമാണെന്ന് കോൺഗ്രസ് നേതാക്കളായിരുന്ന കെ മാധവൻ നായരും കെ പി കേശവമേനോനും കേളപ്പജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നേതാക്കളുടെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി സുധാകരനും വിജയരാഘവനും ഇപ്പോൾ കലാപത്തെ ന്യായീകരിക്കുന്നത് മുസ്ലിം വർഗീയ പ്രീണനത്തിനുവേണ്ടി മാത്രമാണ്.

ഏറനാട്ടിലെ നിരപരാധികളുടെ ചുടുചോര ചീന്തിയ രാക്ഷസീയ ശക്തികൾക്കെതിരെ “ദുരവസ്ഥയിലൂടെ” മഹാകവി കുമാരനാശാൻ ശക്തമായി പ്രതികരിച്ചു.

ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിക്കുകയും നിലപാടുകൾ തിരുത്തുകയും ചെയ്യുന്നത് കോൺഗ്രസ്സ് – സിപിഎം നേതാക്കൾ കാലങ്ങളായി നടത്തിവരുന്ന പതിവ് പരിപാടിയാണ്. മാറാട് കൂട്ടക്കൊല , പ്രൊഫെസ്സർ ജോസഫ് കൈവെട്ട് തുടങ്ങിയ കേസുകളിലെ പ്രതികൾക്ക് ഈ നേതാക്കൾ വരും കാലങ്ങളിൽ വീര പരിവേഷവും പുരസ്‌കാരങ്ങളും നൽകി ആദരിച്ചുവെന്ന് വരാംമെന്നും കുമ്മനം പ്രതികരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News