“ഓർമ്മയിൽ പൊന്നോണം”: ഐശ്വര്യപൂര്‍ണ്ണമായ പഴയ കാലത്തിനെ ഓര്‍മ്മപ്പെടുത്തുന്ന ഓണപ്പാട്ടുമായി ഫ്രാങ്കോയും കൂട്ടുകാരും (വീഡിയോ)

ഒൻപത് വർഷത്തിന് ശേഷം പിന്നണി ഗായകൻ ഫ്രാങ്കോ പാടിയ ഏറ്റവും പുതിയ ഓണപ്പാട്ട് നവ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നു. ഫ്രാങ്കോയുടെ സ്ഥിരം അടിപൊളി ശൈലിയിൽ നിന്നും മാറി ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് ജെ.ജെ ക്രയിൻ സെർവിസ്സ് സ്ഥാപന ഉടമ ജിനോ ജോസഫ് ആണ്.

കോഴിക്കോട് സ്വദേശിയായ എം കെ സന്തോഷ് കുമാറാണ് കേൾവിക്കാരെ പഴയകാല ഓണസ്മരണകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. ബാംഗ്ലൂർ മ്യൂസിക് കഫേയിലെ ഗായകനായ ജിജോ ഒലക്കേങ്കൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അരുൺ കുമാരനും, നിശാന്ത്കുമാർ പുനത്തിലും ചേർന്നാണ് ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തത്. പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ രാജേഷ് ചേർത്തലയാണ് ഈ ഗാനത്തിൽ പുല്ലാങ്കുഴൽ വായിച്ചിരിക്കുന്നത്. യുകെയിലെ ഒരു മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ആദർശ് കുരിയൻ ആണ് ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്

ക്ലബ് ഹൗസ് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഏതാനും സുഹൃത്തുക്കളുടെ ചിന്തയിൽ ആണ് ഈ വർഷത്തെ ഓണത്തിന് നല്ലൊരു ഓണപ്പാട്ട് പുറത്തിറക്കണം എന്ന ആശയം ഉണ്ടാകുന്നത്. ബാംഗ്ലൂർ മ്യൂസിക് കഫേ സ്ഥാപകനായ ജോസ് റാഫേലിന്റെ സുഹൃത്തായ സന്തോഷ് കുമാർ എഴുതി നൽകിയ വരികൾക്ക് ജിജോ ഈണം ഇട്ടതിനു ശേഷം ക്ലബ് ഹൌസിലെ സ്വാഭാവികമായി ഉരുത്തിരിഞ്ഞ സൗഹൃദസദസുകളിലെ സുഹൃത്തായ ജിനോയോടു മറ്റും ഇക്കാര്യം സംസാരിച്ചു . ഗാനം എഴുതിയ സന്തോഷ് കുമാറും, സംഗീതം നൽകിയ ജിജോയും കൂടി ഗായകൻ ഫ്രാങ്കോയേ കൊണ്ടു പാടിക്കാൻ തീരുമാനിച്ചു. ഓർക്കസ്ട്രഷൻ നിർവഹിച്ച നിഷാന്തും, അരുണും, പുല്ലാങ്കുഴൽ വായിച്ച രാജേഷും, വീഡിയോ എഡിറ്റിങ് ചെയ്ത അരുണും, ഈ ഗാനം നിർമ്മിച്ച ജിനോയും ഇതുവരെ നേരിൽ കണ്ടിട്ടില്ല എന്നുള്ളത് വലിയ കൗതുകമാണ്.

പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിലും ഇതുപോലെ സംഗീതത്തെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയിലൂടെ ഓണപ്പാട്ട് നിർമ്മിച്ച് മഹാമാരിയുടെ കെടുതികളെ അതിജീവിച്ചു അതിവേഗം തരംഗമായിരിക്കുകയാണ് “ഓർമ്മയിൽ പൊന്നോണം” എന്ന മനോഹര ഗാനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment