എസ്.ഐ.ഒ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘർഷം

കലക്ടറേറ്റ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി സഈദ് കടമേരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: സച്ചാര്‍-പാലോളി ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും നേതാക്കളടക്കം പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കാനാൻ നിയോഗിച്ച സച്ചാര്‍ കമ്മീഷൻ ഇന്ത്യയിൽ മുസ്ലിങ്ങൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ദലിതരേക്കാള്‍ പിന്നോക്കാവസ്ഥയിലാണെന്ന് കണ്ടെത്തുകയും വിവിധ പദ്ധതികള്‍ സർക്കാരുകൾ മുൻപാകെ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേരളത്തില്‍ നാമമാത്രമായി നടപ്പിലാക്കിയ പദ്ധതികള്‍ കാലക്രമേണ ന്യൂനപക്ഷ പദ്ധതിയായി അട്ടിമറിക്കുകയും ഏറ്റവുമൊടുവില്‍ രണ്ടാം പിണറായി സര്‍ക്കാറിലെത്തി നില്‍ക്കുമ്പോള്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശപ്രകാരമുള്ള ഒരു പദ്ധതിയും അവശേഷിക്കാത്ത രൂപത്തിൽ മുസ്ലിം സമുദായത്തോട് കൊടിയവഞ്ചനയാണ് നടത്തിയിട്ടുള്ളത്.

സര്‍ക്കാറിന്‍റെ വഞ്ചന അവസാനിപ്പിച്ച് നീതി ഉറപ്പാക്കും വരെ അവകാശ സമരവുമായി മുസ്ലിം സമുദായം തെരുവിലുണ്ടാവുമെന്ന് എസ്.ഐ.ഒ. സംസ്ഥാന സെക്രട്ടറി സഈദ് കടമേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

എസ്.ഐ.ഒ. ജില്ലാ പ്രസിഡണ്ട് ബാസിത് താനൂര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ. സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി മൂസ മുരിങ്ങേക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് മുനീബ് കാരക്കുന്ന്, എം.എസ്.എം. ജില്ലാ സെക്രട്ടറി അനസ് മഞ്ചേരി, എം.എസ്.എം. മര്‍ക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ തൃപ്പനച്ചി, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മല്‍ കോഡൂര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡണ്ട് ഷിഫാന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി, സഹല്‍ ബാസ്, അനീസ് കൊണ്ടോട്ടി, ഷജാസ് അഹ്മദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment