പ്രതിഷ്ഠിത സങ്കൽപ്പങ്ങളെ പ്രമേയമാക്കി ഡി.എം.എ. ഓണാഘോഷം ‘വർണ്ണം’ ആഗസ്റ്റ് 28 ശനിയാഴ്ച

പഴംപുരാണങ്ങളും നാടോടി കഥകളും ഗ്രാമവിശേഷങ്ങളും ഇഴ ചേരുന്ന അനേകം ആഘോഷങ്ങളുടെ കേദാര ഭൂമിയാണ് കേരളം. ഐതിഹ്യവും വിശ്വാസവും എന്തുതന്നെയായാലും ലോകത്തെവിടെയുമുള്ള മലയാളികളുടെ നിലക്കാത്ത ആവേശവും വികാരവുമാണ് തിരുവോണം. കോവിഡ് മഹാമാരിക്കിടയിലും ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ബിർമിംഗ്ഹാം സീഹോം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഇക്കൊല്ലവും വർണ്ണാഭമായ ഓണാഘോഷം കരുതലോടെ സംഘടിപ്പിക്കുന്നു.

പൂക്കളവും പൂവിളിയുമായി ഏവരെയും വരവേൽക്കുന്ന ഉത്സവവേദിയിൽ ഇലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ആഘോഷങ്ങൾക്ക് തിരി തെളിയും.

തിരുവാതിരയും ചെണ്ടമേളവും പുലികളിയും നാടൻ കലകളും ഉത്സാഹം പകരുന്ന വേദിയിൽ സമത്വ സുന്ദരമായ ഒരു പൂർവ്വ കാലത്തിന്റെ സ്മരണയും കാൽപ്പനിക സങ്കൽപ്പങ്ങളും പുനർജനിക്കുന്ന ചിരഞ്ജീവികൾ എന്ന നൃത്ത നാടക സംഗീത ശിൽപ്പവും അവതരിപ്പിക്കുന്നു.

ആളുകളും ആചാരങ്ങളും അരങ്ങൊഴിഞ്ഞാലും ലോകത്തു എന്നും നിലനിൽക്കേണ്ട മാനവികതയുടെ മഹാസന്ദേശം പകരുന്ന ചിരഞ്ജീവികളെ രംഗത്ത് എത്തിക്കുന്നത് അനുഗ്രഹീത കലാകാരൻ പ്രവീൺ നായരും സംഘവുമാണ്. പ്രസിഡന്റ് നോബിൾ തോമസ് സെക്രട്ടറി റോജൻ തോമസ് എന്നിവർ നേതൃത്വം നൽകുന്ന ഡി.എം. എ. യുടെ ഓണാഘോഷ പരിപാടികളുടെ മുഖ്യ സംഘാടകൻ രാജേഷ് കുട്ടിയും സഹ സംഘാടകർ പ്രദീപ് ശ്രീനിവാസനും ശ്രീജ പ്രദീപുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഡി.എം.എ. വെബ്സൈറ്റോ ഫേസ് ബുക്ക് പേജോ സന്ദർശിക്കുക.

http://www.dmausa.org/ 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News