സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു; സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ കോവിഡ് രോഗികളിൽ 65% കേരളത്തിലാണെന്നത് ആശങ്കാജനകമാണ്. മരണസംഖ്യയും ഉയരുകയാണ്. അതേസമയം, കോവിഡ് ചികിത്സാ സഹായം നിർത്താൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നു. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവം.

പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായും താളം തെറ്റിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ 65 ശതമാനവും കേരളത്തിലാണെന്നത് ഗൗരവതരമാണ്. മരണം കൂടുതലും കേരളത്തിലാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.

ഇതിനിടയിൽ കോവിഡ് ചികിത്സാസഹായം നിർത്തലാക്കുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

അലംഭാവത്തിനു മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. പാളിച്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ മുന്നിട്ടിറങ്ങണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment