മലബാർ സമര പോരാളികളുടെ പേര് നീക്കം ചെയ്യൽ, സച്ചാർ, പാലോളി റിപ്പോർട്ട് അട്ടിമറി: സർക്കാറുകളുടെ ന്യൂനപക്ഷ വിരുദ്ധതക്കും വഞ്ചനക്കുമെതിരെ പ്രതിരോധം തീർത്ത് ഫ്രറ്റേണിറ്റി

വല്ലപ്പുഴയിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിച്ച പ്രതിരോധ സമരത്തിൽ നിന്ന്

പാലക്കാട്: മലബാർ സമര പോരാളികളുടെ പേര് നീക്കം ചെയ്യൽ,സച്ചാർ – പാലോളി റിപ്പോർട്ട് അട്ടിമറി എന്നിവയുടെ പശ്ചാത്തലത്തിൽ സർക്കാറുകളുടെ മുസ് ലിം – ന്യൂനപക്ഷ വിരുദ്ധതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രതിരോധ സമരങ്ങൾ സംഘടിപ്പിച്ചു.

വല്ലപ്പുഴയിൽ നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഉദ്ഘാടനം ചെയ്തു. ഒരു ഭാഗത്ത് കേന്ദ്ര സർക്കാർ മലബാർ സമര പോരാളികളെ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ നിഘണ്ടുവിൽ നിന്നൊഴിവാക്കാൻ നീക്കം നടത്തുന്നു. മറുഭാഗത്ത് രാജ്യത്തെ ഏറ്റവും അധസ്ഥിത വിഭാഗമായ മുസ് ലിം ജനവിഭാഗത്തിൻ്റെ ഉന്നമനം ലക്ഷ്യം വെച്ച് സച്ചാർ, പാലോളി കമീഷനുകൾ മുന്നോട്ടു വെച്ച ശിപാർശകൾ നടപ്പാക്കാതെ സംസ്ഥാന സർക്കാർ അവ അട്ടിമറിക്കുന്നു. ഇത് രണ്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ന്യൂനപക്ഷ വിരുദ്ധതയും വഞ്ചനയുമാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ജില്ലാ കമ്മിറ്റിയംഗം ഹനാൻ ഹംസ അധ്യക്ഷത വഹിച്ചു. ആബിദ് വല്ലപ്പുഴ, ഷമീറ, ഇബ്ശാർ ശർഖി, ജഫ്‌ല എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment