ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 28 ശനി)

ചിങ്ങം

ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്തുനിഷ്ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ വ്യാപൃതനാകും. ഒരു തീര്‍ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളിൽ നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടാം.

കന്നി

ഇന്ന് ഒന്നിനും തന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങൾക്ക്‌ നിങ്ങളുടെ വരാൻപോകുന്ന സ്വപ്നങ്ങൾ കാണിച്ചിട്ടുണ്ടാവാം, അത് വളരെ അപ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം, ഇപ്പോൾ നിങ്ങൾ ഈ സ്വപ്നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക, കാത്തിരിക്കുക! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല, അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന്‌ അനുകൂല അവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും.

തുലാം

ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപെഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ ഗണേശൻ നിങ്ങള്‍ക്ക് ഇന്ന് നല്‍കിയിരിക്കുന്നു. വിവിധ പശ്ചാത്തലങ്ങളില്‍നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്മ വളരെ ഉന്മേഷകരവും ആഹ്ലാദകരവുമായിരിക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും. മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനായിരിക്കാം നിങ്ങള്‍ ഇഷ്ടപ്പെടുന്നത്. ഇന്നത്തെ സായാഹ്നം ചില പ്രണയാനുഭൂതികളുമായി കാത്തിരിക്കുന്നതുപോലെ തോന്നുന്നു. അതിനു പറ്റിയവിധം വിരുന്നിനും ഉല്ലാസത്തിനുമൊക്കെയുള്ള സമയവുമാണിത്. ആരോഗ്യവും പ്രസരിപ്പും കൊണ്ട് നിങ്ങളും അത്തരം വേളകള്‍ക്ക് അനുയോജ്യന്‍ തന്നെ.

വൃശ്ചികം

സുഖകരവും സന്തുഷ്ടവുമായ ദിവസമാണ് വൃശ്ചിക രാശിക്കാരെ കാത്തിരിക്കുന്നത്. ഇന്ന് ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂര്‍വം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും നല്‍കുന്ന ജീവനക്കാര്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കും. അപൂര്‍ണമായ ജോലികള്‍ ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.

ധനു

ഗ്രഹനിലയുടെ സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ പൂര്‍ണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, നിങ്ങൾക്ക് വളരെ അസ്വാസ്ഥ്യമോ മാനസികപ്രശ്നമോ ഉള്ളതായി തോന്നാം. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം നിങ്ങൾ കഴിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നിങ്ങൾക്കുണ്ടായ സമ്മർദം കാരണം അസിഡിറ്റിയും അനുബന്ധപ്രശ്നങ്ങളുമുണ്ടാകാം.

മകരം

ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാദ്ധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത സംഭവങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. വെള്ളവുമായും സ്ത്രീകളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

കുംഭം

മാനസിക സംഘര്‍ഷത്തിന് ഇന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കും. നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ദിവസം സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് ആസൂത്രണം ചെയ്‍തേക്കും. ഹ്രസ്വ യാത്രക്കും സാധ്യത.

മീനം

ഇന്ന് സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെടുന്നത് സാഹചര്യങ്ങള്‍ ശത്രുതാപരമാക്കും. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ക്ഷീണം തോന്നാം. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കും. അമിത ഭക്ഷണം ഒഴിവാക്കുക.

മേടം

ശുഭചിന്തകളുടെ ഊര്‍ജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ നിങ്ങള്‍ തികഞ്ഞ ഉല്‍സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസല്‍ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാ‍ർത്തകള്‍ നിങ്ങളെ തേടിയെത്തും.

ഇടവം

ഇന്ന് നിങ്ങള്‍ സൂക്ഷിച്ച് നിയന്ത്രണത്തോടെയിരിക്കണമെന്ന് ഗണേശന്‍ മുന്നറിയിപ്പ് തരുന്നു. ഇന്ന് മുഴുവന്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ അവയെല്ലാം പൂ‍ർണമായും ഒഴിവാക്കാവുന്നതാണ് എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആരോഗ്യത്തില്‍ ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂർണപരിശോധനയ്ക്ക് വിധേയമാക്കണം. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ പ്രശ്നമാകുന്നുണ്ടെങ്കില്‍ ഒരു കണ്ണ് ഡോക്ടറെ കാണുക. നിങ്ങളുടെ അശയങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണ്‍ മനസിലാകാത്ത അവര്‍ക്ക് ഇനിയും അതിന് കഴിയില്ല. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക. ചെലവുകള്‍ വര്‍ധിക്കാം.

മിഥുനം

നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണത ആഗ്രഹിക്കുന്നു, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഈ തത്വശാസ്ത്രം പ്രയോഗിക്കുന്നു. ശരിയായ രീതിയില്‍ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങളുടെ നല്ല രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നകാര്യം ഉറപ്പുവരുത്തുക.

കര്‍ക്കിടകം

നക്ഷത്രങ്ങൾ ഭാഗ്യം കൊണ്ടു വരുന്നു, അതുകൊണ്ട് സമയം അനുകൂലമാണ്. ഇന്നലെ വരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ സമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സമയത്തും വീട്ടിലും മിഴിവേറിയ സമയങ്ങൾ നല്ല ഫലങ്ങൾ ഉറപ്പുവരുത്തുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദനിമിഷങ്ങൾ നിങ്ങൾക്ക് ഒരു നവ്യാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment