ഡോ. കെ.എസ് ട്രീസ ടീച്ചര്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ: അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ ദോഹയിലിറങ്ങിയ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍കത്തകയുമായ ഡോ. കെ.എസ്. ട്രീസ ടീച്ചര്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ടീച്ചര്‍ താമസിക്കുന്ന മാരിയറ്റ് മാര്‍ക്വ്യൂസ് ഹോട്ടലില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.

വിജയമന്ത്രങ്ങള്‍ ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറെ പ്രചോദനാത്മകമായ സന്ദേശങ്ങളാണ് പുസ്‌കത്തിന്റെ സവിശേഷതയെന്നും പുസ്്തകം സ്വീകരിച്ച് സംസാരിക്കവേ ട്രീസ ടീച്ചര്‍ പറഞ്ഞു.

മരിക്കുകില്ല,നന്മകളൊരിക്കലും ശേഷമാകാ-
തിരിക്കുകില്ല, നിശ്ചയമിപ്പാരിലുള്ള ധര്‍മ്മവും
നിനച്ചു,സര്‍വ്വവും പരിത്യജിച്ചിടുന്ന വേളയില്‍
ഉദിച്ചിടുന്ന പൂര്‍വ്വശോഭയാല്‍ ജ്വലിക്കും നന്മകള്‍.

സഹജീവികളെ പ്രചോദിപ്പിക്കുകയെന്നത് പുണ്യകരമായ നന്മയാണെന്നാണ് ടീച്ചര്‍ തന്റെ കാവ്യാത്മകമായ ശൈലിയില്‍ കുറിച്ചത്.

ടീച്ചറുടെ ഭര്‍ത്താവ് സെന്‍ട്രല്‍ എക്സൈസ് റിട്ടയേര്‍ഡ് ഡെപ്യൂട്ടി കമീഷണറായ പി.സി. സ്‌കറിയ ഐ.ആര്‍.എസും ചടങ്ങില്‍ സംബന്ധിച്ചു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ഖത്തറില്‍ ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

നാട്ടില്‍ പുസ്തകം ആവശ്യമുള്ളവര്‍ പ്രസാധകരായ ലിപി പബ്ളിക്കേഷന്‍സുമായാണ് ബന്ധപ്പെടേണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News