ദേശീയ ഓണാഘോഷം ചരിത്രം രചിക്കുന്നു: സിനിമാ താരം ഗീത

ഫിലഡല്‍ഫിയ: അമേരിക്കയില്‍ ചരിത്രം രചിച്ച ദേശീയ ഓണാഘോഷം ഐക്യബോധത്തിന്റെ ഉത്സവമായി മാറിയതിനു ദൃക്‌സാക്ഷിയാകാന്‍ അവസരം ലഭിച്ച വ്യക്തി എന്ന നിലയില്‍ ദേശീയ ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവരുമോടപ്പം ഓണാഹ്‌ളാദം പങ്കിടുന്നു എന്ന് പ്രശസ്ത സിനിമാ താരം ഗീത പ്രസ്താവിച്ചു. ദേശീയ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥിയായി സന്ദേശം നല്‍കുകയായിരുന്നു ഗീത.

സ്ത്രീ പങ്കാളിത്തത്തിന്റെ മനോഹാരിത ഈ ഉത്സവത്തില്‍ ഉടനീളം ദര്‍ശിക്കാനാവുന്നു. അതിമനോഹരമായി ഓണക്കോടിയില്‍ അണി നിരന്ന മഹിളകളുടെ മെഗാതിരുവാതിരയും ഘോഷയാത്രയും, ആഷാ അഗസ്റ്റിന്‍, നിമ്മീ ദാസ്, അജി പണിക്കര്‍, ജെയിന്‍ തെരേസാ, വിജി റാവൂ, ഡോ. അനീ ഏബ്രഹാം, സജിതാ ജോസഫ് എന്നി സൂപ്പര്‍ കലാകാരികളുടെ നേതൃത്വത്തില്‍ സത്യന്‍ പ്രേം നസീര്‍ ഓപ്പണ്‍ തിയേറ്ററില്‍ ഓണപ്പൂക്കളം പോലെ നിറഞ്ഞാടിയ ഹൃദയഹാരിയായ വ്യത്യസ്ത നൃത്ത ശില്പങ്ങളും ദേശീയ ഓണാഘോഷത്തിന്റെ സൗന്ദര്യം അവിസ്മരണീയമാക്കിയിരിക്കുന്നു. ഗാംഭീര്യം തിളങ്ങിയ മഹാബലിയും; വര്‍ണ്ണപ്പൊലിമകളുടെ ഉജ്ജ്വലതയാല്‍ മനസ്സില്‍ പതിയുന്ന കഥകളിയുടെയും തെയ്യങ്ങളുടെയും പകര്‍ന്നാട്ടങ്ങളും; ദേശീയ ഓണാഘോഷം സംഘടിപ്പിക്കുന്നതില്‍ കഠിന പ്രയത്‌നം ചെയ്ത സംഘാടകരുടെ ഒത്തൊരുമയും ഈ ദേശീയ ഓണാഘോഷത്തെ എല്ലാ അര്‍ത്ഥത്തിലും “ഉയിരുണരും തിരുവോണമാക്കിയിരിക്കുന്നു”: ഗീതാ കാദംബി പറഞ്ഞു.

ഭിന്നിപ്പുകള്‍ക്കു മറു മരുന്നായി യോജിപ്പിന്റെ അലയൊലി ഉയര്‍ത്തുവാന്‍ ” നാഷണല്‍ ഓണം ഫെസ്റ്റ്’21 ന്” സാധിച്ചിരിക്കുന്നൂ എന്ന് മുഖ്യാതിഥി സിസ്റ്റര്‍ ഡോ. ജോസ്ലിന്‍ ഇടത്തില്‍ (ടെമ്പില്‍ യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ അസ്സോസിയേറ്റ് പ്രൊഫസര്‍) അഭിപ്രായപ്പെട്ടു. ദേശീയ ഓണാഘോഷ മുഖ്യാതിഥിയായി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു സിസ്റ്റര്‍ ഡോ. ജോസ്ലിന്‍.

െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല പൊതു സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. ജാസ്മിന്‍ വിന്‍സന്റ് അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനു നേതൃത്വം നല്‍കി. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ ഇന്ത്യന്‍ ദേശീയ ഗാനം പാടുന്നതിന് മുന്‍ നിരയില്‍ അണിചേര്‍ന്നു.ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ് ആമുഖ പ്രസംഗം നിര്‍വഹിച്ചു. ദേശീയ ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേലും, കോ ചെയര്‍മാന്‍ ജോര്‍ജ് നടവയലും സ്വാഗതമാശംസിച്ചു. ട്രഷറാര്‍ രാജന്‍ സാമുവേല്‍ നന്ദി പ്രകാശിപ്പിച്ചു. ജോര്‍ജ് ഓലിക്കല്‍, റോണി വര്‍ഗീസ്, ആശാ അഗസ്റ്റിന്‍, ജെയ്‌സണ്‍ കാരവള്ളി എന്നിവര്‍ എം സിമാരായി.

സിറ്റി കണ്ട്‌റോളര്‍ റബേക്ക രണാട്ട്, സ്‌റ്റേറ്റ് സെനറ്റര്‍ ഷരീഫ് സ്ട്രീറ്റ്, കോണ്‍സുല്‍ വിജയ കൃഷ്ണന്‍,രാജന്‍ പടവത്തില്‍ (ഫ്‌ളോറിഡാ ഫൊക്കാനാ), സെനറ്റര്‍ ജോണ്‍ സാബറ്റീന, അല്‍ടോബന്‍ ബര്‍ഗര്‍, ക്യാപ്റ്റന്‍ ഷിബു ഫീലിപ്പോസ്, ചാനല്‍ സിക്‌സ് ഡാന്‍ ഗൊയാര്‍, പ്രൊഫ. കോശി തലയ്ക്കല്‍, നീനാ പനയ്ക്കല്‍, മണിലാല്‍ മത്തായി, ചെറുകഥാ കൃത്ത് ബിജോ ചെമ്മാന്ത്ര, പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് കൗണ്‍സില്‍ അംഗം ബ്രിജിറ്റ് വിന്‍സന്റ്, അനിതാ പണിക്കര്‍, ജോര്‍ജ് ജോസഫ്, ഫാ. മോഡയില്‍ ഫിലിപ്, നിമ്മീ ബാബൂ ഉള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ സന്നിഹിതരായിരുന്നു.

വിശിഷ്ടാതിഥികള്‍ ആശംസാ പ്രസംഗങ്ങള്‍ അര്‍പ്പിച്ചു. പ്രഗത്ഭര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. നിമ്മീ ദാസ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, പായസ മേള, ഓണാക്കോടിയില്‍ തിളങ്ങിയ ദമ്പതികള്‍ക്കും യവാക്കള്‍ക്കുമുള്ള ക്യാഷ് െ്രെപസുകള്‍, കാര്‍ഷിക വിളകളിലെ കര്‍ഷക രാജാവിനും രാജ്ഞിക്കുമുള്ള അവാര്‍ഡുകള്‍, രാജ്യാന്തര ചെറുകഥാ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിങ്ങനെ അനവധി പരിപാടികള്‍ ദേശീയ ഓണാഘോഷത്തെ ഉജ്ജ്വലമാക്കി. എന്‍ ആര്‍ ഐ ബാന്റിന്റെ ഗാനമേള, കാവില്‍ ബ്രദേഴ്‌സിന്റെ ചെണ്ട മേളം,ആര്‍ടിസ്റ്റ് മോഹന്‍, പി.കെ സോമരാജന്‍, ജോസഫ് എന്നിവര്‍ അവതരിപ്പിച്ച കഥകളിയും തെയ്യവും നിറഞ്ഞു നിന്നു.

പ്രശസ്ത ചിത്രകാരന്‍ ബാബൂ ചീയേഴത്താണ് രംഗ പടമൊരുക്കിയത്. ജോഷീ കുര്യാക്കോസ് നഗരി, സത്യന്‍ പ്രേം നസ്സീര്‍ ഹാള്‍, സുഗത കുമാരി ഗ്രാമം, അക്കിത്തം തിരുവരങ്ങ് എന്നീ വേദികളിലായി ജനം അണി നിരന്നു.

കെങ്കേമമായ ഓണസദ്യയൊടെയും പായസ്സമേളയോടെയുമാണ് ദേശീയ ഓണാഘോഷം സമാപിച്ചത്. എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മെന്‍ ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, ജോബീ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി റോണി വര്‍ഗീസ്, (അസ്സോസിയേറ്റ് ട്രഷറാര്‍) അരുണ്‍ കോവാട്ട് ( ഏഷ്യാനെറ്റ്), ലെനോ സ്കറിയാ, അനൂപ് ജോസഫ് ( കള്‍ച്ചറല്‍ പ്രോഗ്രാം), റോയി തോമസ് , ജോണ്‍ പി വര്‍ക്കി, ദിലീപ് ജോര്‍ജ് (ഓണ സദ്യ), ബെന്നി കൊട്ടാരം, ബ്രിജിറ്റ് വിന്‍സന്റ്, സുരേഷ് നായര്‍, ആഷ അഗസ്റ്റിന്‍ (ഘോഷ യാത്ര, തിരുവാതിര), കുര്യന്‍ രാജന്‍, ജോണ്‍ സാമുവേല്‍ (ഫണ്ട് റൈസിങ്ങ്), ജീമോന്‍ ജോര്‍ജ് (അവാര്‍ഡ് കമ്മിറ്റി), സുധാ കര്‍ത്താ, ശോശാമ്മ ചെറിയാന്‍ (സ്വീകരണ സമിതി), ജോര്‍ജ് കുട്ടി ലൂക്കോസ് ( ലിറ്ററി ആക്ടിവിറ്റീസ്), റ്റി ജെ തോംസണ്‍ (കര്‍ഷകരത്‌നാ അവാര്‍ഡ് കമ്മിറ്റി), സദാശിവന്‍ കുഞ്ഞിജോര്‍ജി കടവില്‍ , പി കെ സോമരാജന്‍ ( ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്), അഭിലഷ് ജോര്‍ജ് , മാത്യൂസണ്‍ സക്കറിയ (സ്‌പോട്‌സ്), അനീഷ് ജോയ്, ലിബിന്‍ തോമസ് (സോഷ്യല്‍ മീഡിയാ) എന്നിവരാണ് സംഘാടക സമിതി അംഗങ്ങള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment