രാജു ഫിലിപ്പോസ് (58) ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: തിരുവല്ല വേങ്ങൽ കിഴക്കേ കണിയാംവേലിൽ പരേതരായ പി.പി. ഫിലിപ്പോസിന്റെയും ഏലിയാമ്മ ഫിലിപ്പോസിന്റെയും മൂന്നാമത്തെ മകൻ രാജു ഫിലിപ്പോസ് ആഗസ്റ്റ് 25ന് 58ാം വയസ്സിൽ ഫിലഡൽഫിയയിൽ നിര്യാതനായി.

കാർഡോൺ ഇൻഡസ്ട്രീസിലെ ഉദ്യോഗസ്ഥനും, ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തോഡോക്സ് ചർച്ചിലെ (5422 N. Mascher Street) സജീവ അംഗമായിരുന്നു പരേതൻ.

തിരുവല്ല വാലുപറമ്പിൽ ശ്രീ മാമ്മന്റെയും ശ്രീമതി ഏലിയാമ്മയുടെയും മകൾ എൽസി ഫിലിപ്പോസ് ആണ് ഭാര്യ. മെറിൻ ഫിലിപ്പ്, റോഷൻ ഫിലിപ്പ് എന്നിവർ മക്കളും, കെ പി പോൾ (കുഞ്ഞുകുഞ്ഞ്, തോലശ്ശേരിൽ), ഫിലിപ്പ് പോത്തൻ (അനിയൻകുഞ്ഞ്, തിരുമൂലപുരം), ഫിലിപ്പ് വർഗീസ് (ജോയ് വെങ്ങൽ) എന്നിവർ സഹോദരങ്ങളുമാണ്.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ആഗസ്റ്റ് 30 തിങ്കളാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് സിറിയൻ കത്തീഡ്രലിൽ വച്ച് (1333 Welsh Road Huntingdon Valley, PA 19006) നടത്തപ്പെടും. തുടർന്ന് 12 മണിക്ക് ലോൺവ്യൂ സെമിത്തേരിയിൽ (500 Huntingdon Pike ,Rockledge, PA 19046) സംസ്കാരം നടക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment