ഭര്‍ത്താവിനോടുള്ള പക തീര്‍ക്കാന്‍ രണ്ടു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി; പോലീസ് കേസെടുത്തു

വില്ലുപുരം : രണ്ടു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ സ്വന്തം അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശ് വില്ലുപുരം ജില്ലയിലാണ് ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് അമ്മ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതെന്നു പറയുന്നു. കുഞ്ഞിനെ മര്‍ദ്ദിച്ചതിനു പുറമെ അമ്മ തന്നെ തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. കുട്ടിയുടെ വായിൽ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളിലുണ്ട്. അമ്മ തുളസിക്കെതിരെ (23) സത്യമംഗലം പോലീസ് കേസെടുത്തു.

അഞ്ച് വർഷം മുമ്പാണ് മധുര-മേട്ടൂർ സ്വദേശിയായ വടിവഴകനും ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ തുളസിയും വിവാഹിതരാകുന്നത്. ഇവർക്ക് നാലും രണ്ടും വയസ് പ്രായമുള്ള രണ്ട് ആൺമക്കളാണുള്ളത്. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പതിവാണെന്ന് പൊലീസ് പറയുന്നു.

അങ്ങനെയിരിക്കെ ഫെബ്രുവരി 23ന് വടിവഴകൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാളോടുള്ള ദേഷ്യത്തിൽ ഇളയ മകനെ യുവതി ഉപദ്രവിച്ചത്. കുട്ടിയെ ചെരുപ്പുകൊണ്ടും കൈകൊണ്ടും മർദിക്കുന്നതും കാൽ വളച്ചൊടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ കുട്ടിയെ സമീപവാസികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. നിലവിൽ കുട്ടി പിതാവിനോടൊപ്പമാണ്.

ഭർത്താവുമായി വേർപിരിഞ്ഞ തുളസി ആന്ധ്രയിലാണ് താമസം. ദിവസങ്ങൾക്ക് ശേഷമാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഭർത്താവിന്റെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് തുളസിക്കെതിരെ കേസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ പിടികൂടാനായി അഞ്ചംഗ സംഘം ആന്ധ്രയിലേക്ക് പോയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment