കെ.എച്ച്.എന്‍.എ മിഷിഗൺ ഓണാഘോഷ സായാഹ്ന സംഗമം സെപ്റ്റംബർ 5 ന്

പ്രജാ വത്സലനായിരുന്ന മഹാബലിയുടെ കേരള സന്ദർശനത്തിന്റെയും പൂർവ്വകാല കേരള കാർഷിക സമൃദ്ധിയുടെയും ആഹ്ലാദ സ്മരണകൾ അയവിറക്കുന്ന ഓണക്കാല ഒത്തുകൂടൽ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ശാഖ സെപ്റ്റംബർ 5 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പ്ലിമത്തു ടൗണ്ഷിപ് സീസൺസ് പവലിയനിൽ സംഘടിപ്പിക്കുന്നു.

ആഘോഷങ്ങളിലും ആരവങ്ങളിലും കോവിഡ് മഹാമാരിയുടെ ഭീതി നിഴലിക്കുന്ന ഇക്കാലത്തും സൗഹൃദങ്ങളുടെ സൗരഭ്യവും ഒത്തുചേരലിന്റെ ഉത്സാഹവും ഒഴിവാക്കാനാകാതെ മലയാളികൾ ലോകത്തെവിടെയും ഓണം ആഘോഷിച്ചു വരുന്നു.

മതത്തിന്റെ മതില്കെട്ടുകളോ ജാതിയുടെ വിവേചനങ്ങളോ തീരെയില്ലതെ നന്മയുടെ നല്ല നാളുകൾ ഓർത്തെടുക്കാനും ഓമനിക്കാനും, ദുഃഖങ്ങൾക്കു അവധികൊടുത്തു ഒത്തുകൂടാനും ഓണത്തോളം ഉചിതമായ മറ്റൊരു ഉത്സവം മലയാളിക്ക് ഇല്ലതന്നെ. കുടുംബാംഗങ്ങൾ തന്നെ പാചകം ചെയ്തു പരസ്പരം പങ്കുവച്ചു ആസ്വദിക്കുന്ന ഓണസദ്യയും ഓർമ്മയിൽ അവശേഷിക്കുന്ന നാടൻ കലാ കായിക വിനോദങ്ങൾ വീണ്ടെടുത്തും അണിയിച്ചൊരുക്കുന്ന ഈ ഒത്തുചേരലിൽ എല്ലാ മലയാളികളുടെയും സാന്നിധ്യം അഭ്യർഥിക്കുന്നതായി ആഘോഷ കമ്മിറ്റി ചെയർമാൻ രാജേഷ് നായർ, ജയമുരളി നായർ, ദിനേശ് ലക്ഷ്മണൻ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment