നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഓണം വര്‍ണ്ണാഭമായി

കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള നമ്മള്‍ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍) മലയാളികളുടെ ദേശീയ ഉത്സവമായ ഓണം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി യോടനുബന്ധിച്ചുള്ള “Azadi Ka Amrit Mahotsav” ആയി ബന്ധപ്പെട്ടു , വാന്‍കൂവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് , നമ്മളുടെ ഓണം 2021 വിര്‍ച്വല്‍ ആയി ആഘോഷിച്ചു .

ചടങ്ങിനോടനുബന്ധിച്ച് വാന്‍കൂവര്‍ കോണ്‍സുല്‍ ജനറല്‍, മനീഷ്, കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി .

നോര്‍ത്ത് അമേരിക്കയിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുമുള്ള , നൂറ്റിഅന്‍പതോളം കലാകാരന്‍മാര്‍ മുന്‍പിലും ,പിന്നിലുമായി പ്രവര്‍ത്തിച്ച മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന വിവിധ കലാപരിപാടികള്‍ തത്സമയം www.nammalonline.com ല്‍ പ്രക്ഷേപണം ചെയ്തത് , കാനഡയില്‍ അങ്ങോളമിങ്ങോളമുള്ള മലയാളി പ്രേക്ഷകര്‍ വളരെ അധികം ആസ്വദിക്കുകയും പ്രോത്സാഹന സന്ദേശങ്ങള്‍ അറിയിക്കുകയും ചെയ്തു. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായിട്ടാണ് എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇത്ര ദീര്‍ഘമായ ഒരു പരിപാടി സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങിന് കാല്‍ഗറിയില്‍ നിന്നും ജോസഫ് ജോണ്‍ സ്വാഗതവും ,ഒട്ടാവയില്‍ നിന്നും ജി . നന്ദകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി “നമ്മളുടെ പള്ളിക്കുടവും “, കൂടാതെ മലയാള ഭാഷയേയും , കേരളീയ കലകളെയും പ്രോല്‍സാഹോപ്പിക്കാനും, പരിഭോഷിപ്പിക്കാനും പലവിധ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ “ചഅങങഅഘ” നടത്തിവരുന്നു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment