കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന; അമര്‍ഷം പ്രകടിപ്പിച്ച് ഉമ്മന്‍‌ചാണ്ടി

ഡിസിസി പുനഃസംഘടന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശങ്ങളിൽ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി രോഷം പ്രകടിപ്പിച്ചു. കെ സുധാകരൻ രണ്ടുതവണ ഈ വിഷയം ചർച്ച ചെയ്തുവെന്ന വാദം ഉമ്മൻ ചാണ്ടിയെ കടുത്ത നിലപാടിലേക്ക് നയിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടുതവണ ചർച്ച നടത്തിയെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന തെറ്റാണെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി.

ഡിസിസി വിഷയത്തിൽ ഒരു തവണ മാത്രമാണ് കെ സുധാകരനെ കണ്ടത്. കൂടിക്കാഴ്ച രണ്ടുതവണ നടന്നിരുന്നെങ്കിൽ ഒരു തർക്കവും ഉണ്ടാകുമായിരുന്നില്ല. കൂടിക്കാഴ്ച വി ഡി സതീശനുമായിരുന്നെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. താൻ പരാമർശിച്ച പേരുകൾ സൂചിപ്പിക്കുന്ന ഡയറി ഹൈലൈറ്റ് ചെയ്യാനുള്ള കെ സുധാകരന്റെ നീക്കത്തിൽ ഉമ്മൻ ചാണ്ടിക്കും അമർഷമുണ്ട്. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് അത് എന്നും പേരുകളില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. എന്നാല്‍, ഇപ്പോള്‍ പരസ്യ പ്രതികരണത്തില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം വിഷയം കെ സുധാകരനുമായ സംസാരിച്ച ശേഷം പ്രതികരിക്കും.ഞങ്ങളുടെ കാലത്ത് തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അത് എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തരത്തിലായിരുന്നു എന്ന് മാത്രമാണ് ഇന്ന് ഉമ്മന്‍ ചാണ്ടി പരസ്യമായി പ്രതികരിച്ചത്.

അതിനിടെ, നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വലിയ നടപടി ഉണ്ടായേക്കുമെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് കെപിസിസിക്കും കേളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെപി അനില്‍ കുമാറിന്റേയും ശിവദാസന്‍ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment