മലിനീകരണത്തെ തുടർന്ന് ജപ്പാൻ 1 ദശലക്ഷം മോഡേണ വാക്സിൻ ഡോസുകൾ താൽക്കാലികമായി നിർത്തിവച്ചു

ചില ബാച്ചുകളിൽ മലിനീകരണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ജപ്പാൻ ഒരു ദശലക്ഷം ഡോസ് അമേരിക്കൻ മോഡേണ കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു.

ദക്ഷിണ ജപ്പാനിലെ ഒകിനാവ പ്രിഫെക്ചറും തലസ്ഥാനമായ ടോക്കിയോയ്ക്കടുത്തുള്ള ഗുൻമ പ്രിഫെക്ചറും ചില കുപ്പികളിൽ മാലിന്യങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഞായറാഴ്ച അവരുടെ വാക്സിനേഷൻ പരിപാടി മാറ്റിവച്ചു.

മോഡേണ വാക്സിനില്‍ ഒരു ചെറിയ കറുത്ത പദാർത്ഥം കണ്ടെത്തിയ അതേ സമയത്തുതന്നെ ഒക്കിനാവയിൽ, സിറിഞ്ചുകളിലും കുപ്പികളിലും കറുത്ത പദാർത്ഥങ്ങൾ കണ്ടെത്തി. വ്യത്യസ്ത സിറിഞ്ചിൽ പിങ്ക് മെറ്റീരിയലും കണ്ടെത്തിയതായി ഗുണ്മ പ്രിഫെചറില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ ബാച്ചില്‍ നിന്നുള്ള ഷോട്ടുകൾ സ്വീകരിച്ച രണ്ട് പേരുടെ മരണത്തെക്കുറിച്ച് ജപ്പാൻ അന്വേഷിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. സുരക്ഷയോ കാര്യക്ഷമതയോ സംബന്ധിച്ച പ്രശ്നങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും സസ്പെൻഷൻ ഒരു മുൻകരുതലാണെന്നും സർക്കാർ റിപ്പോർട്ട് ചെയ്തു.

ഒരു വാക്സിൻ ഇൻഫർമേഷൻ ഗ്രൂപ്പായ കോവ്-നവിയുടെ ഫിസിഷ്യനും വൈസ് ചെയർമാനുമായ തകാഹിരോ കിനോഷിത പറഞ്ഞത്, “വിദേശ വസ്തുക്കളുടെ മലിനീകരണം പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാൻ സാധ്യതയില്ല” എന്നാണ്.

“ചില ആളുകളുടെ മരണത്തിന് കാരണമാകുന്ന മലിനമായ പദാർത്ഥങ്ങൾ അപകടകരമാണെങ്കിൽ, കുത്തിവയ്പ്പിനുശേഷം ഒരുപക്ഷേ കൂടുതൽ ആളുകൾക്ക് ചില രോഗലക്ഷണങ്ങൾ അനുഭവിക്കേണ്ടിവരും. എന്നിരുന്നാലും, നിർദ്ദിഷ്ട ഡോസിന്റെ ദോഷം വിലയിരുത്തുന്നതിന് കൂടുതൽ അന്വേഷണം ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എട്ട് വ്യത്യസ്ത സ്ഥലങ്ങളിൽ 40 ഡോസ് വാക്സിനിൽ മാലിന്യം കണ്ടെത്തിയതിനെത്തുടർന്നാണ് ജാപ്പനീസ് ആരോഗ്യ അധികാരികൾ പ്രഖ്യാപനം നടത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment