ശ്രീകൃഷ്ണപുരം: മൂന്നു മക്കളുടെ അമ്മയായ 37-കാരിയെ വിവാഹ വാഗ്ദാനം നല്കി നാലു വര്‍ഷത്തോളം പീഡിപ്പിച്ച വിവാഹിതനായ 36-കാരനെ പോലീസ് അറസ്റ്റു ചെയ്തു. കടമ്പഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടില്‍ അബ്ദുസമദി(36)നെയാണ് ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷും സംഘവും അറസ്റ്റ് ചെയ്തത്.
കടമ്പഴിപ്പുറം സ്വദേശിനി തന്നെയായ യുവതിയെ 2017 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ പ്രതി നിരന്തരം പീഡനത്തിനിരയാക്കിയതായി യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നിരസിക്കുകയും പീഡനം തുടരുകയും ചെയ്തതാണ് പരാതിപ്പെടാന്‍ കാരണമെന്നും യുവതി പൊലീസില്‍ മൊഴി നല്കി.
അബ്ദുസമദിന് നിലവില്‍ ഭാര്യവും മക്കളുമുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.