താലിബാൻ അമേരിക്കയുടെ ഉപകരണങ്ങൾ തിരികെ നൽകണം, അല്ലെങ്കിൽ പണം നൽകണം: ട്രംപ്

താലിബാൻ അഫ്ഗാനിസ്ഥാനിലെ അമേരിക്കക്കാരിൽ നിന്ന് പിടിച്ചെടുത്ത സൈനിക ഉപകരണങ്ങൾ തിരികെ നൽകണം അല്ലെങ്കിൽ അതിന് പണം നൽകണമെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കഴിഞ്ഞ വർഷം താലിബാനുമായി ഒരു കരാർ ഒപ്പിട്ട റിപ്പബ്ലിക്കൻ പ്രസിഡന്റ്, പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് തൊടുത്തുവിട്ടത്.

“ചരിത്രത്തിൽ ഒരിക്കലും യുദ്ധത്തിൽനിന്നുള്ള പിന്മാറ്റം അഫ്ഗാനിസ്ഥാനിൽ ബൈഡന്‍ അഡ്മിനിസ്ട്രേഷൻ ചെയ്തതുപോലെ മോശമായി അല്ലെങ്കിൽ അയോഗ്യമായി കൈകാര്യം ചെയ്തിട്ടില്ല. എല്ലാ ഉപകരണങ്ങളും ഉടനടി അമേരിയ്ക്കക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെടണം, 85 ബില്യണ്‍ ഡോളറില്‍ നിന്ന് ഒരു ചില്ലിക്കാശുപോലും കുറയാന്‍ പാടില്ല,” ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

താലിബാന്‍ സൈനിക ഉപകരണങ്ങൾ തിരിച്ചു നല്‍കാന്‍ വിസമ്മതിച്ചാൽ അമേരിക്ക വീണ്ടും യുദ്ധം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

“അത് തിരികെ നൽകിയില്ലെങ്കിൽ, ഒന്നുകിൽ സൈനികശക്തി ഉപയോഗിച്ച് നമ്മള്‍ അത് നേടുക അല്ലെങ്കിൽ കുറഞ്ഞത് ബോംബു കൊണ്ട് പകരം ചോദിക്കുക. ബൈഡന്‍ ഇത്തരം മണ്ടത്തരം കാണിക്കുമെന്ന് ആരും ചിന്തിച്ചതുപോലുമില്ല,” ട്രം‌പ് പറഞ്ഞു.

അഫ്ഗാൻ സുരക്ഷാ സേനയുടെ പെട്ടെന്നുള്ള തകർച്ചയെത്തുടർന്ന് കോടിക്കണക്കിന് ഡോളറിന്റെ യുഎസ് ആയുധങ്ങളാണ് താലിബാന്‍ കൈവശപ്പെടുത്തിയത്.

വാഷിംഗ്ടണും സഖ്യകക്ഷികളും നടത്തിയ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന യുഎസ് സേന ചൊവ്വാഴ്ച രാജ്യം വിട്ടു.

“കൂടുതൽ കുഴപ്പങ്ങൾക്കും ക്രമക്കേടുകൾക്കും നമ്മൾ സ്വയം തയ്യാറാകണം. “നിങ്ങൾ ഒരു മിലിട്ടറി റിട്രോഗ്രേഡ് ചെയ്യുന്ന അതേ സമയം ഒരു ഒഴിപ്പിക്കൽ നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്, അതാണ് ഇപ്പോഴുള്ള നമ്മുടെ അവസ്ഥ,” ട്രംപിന്റെ ഭരണകാലത്ത് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഭീകരവിരുദ്ധ ബ്യൂറോയെ നയിച്ച നാഥൻ സെയിൽസ് പറഞ്ഞു.

യുഎസ് പിൻവാങ്ങലിനിടെ അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ച ശക്തി നേടിക്കൊണ്ട് ഡെയ്ഷ് ഭീകരരുടെ മറ്റൊരു ആക്രമണത്തിന്റെ ഭീതിക്കിടയിലാണ് അദ്ദേഹം അഭിപ്രായങ്ങൾ പറഞ്ഞത്.

“ഈ ദൗത്യത്തിന്റെ അടുത്ത ദിവസങ്ങൾ ഇന്നുവരെയുള്ള ഏറ്റവും അപകടകരമായ കാലഘട്ടമായിരിക്കും,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News