‘ALA’ യുടെ പ്രവർത്തനങ്ങൾക്ക് വ്യവസായ മന്ത്രിയുടെ പിന്തുണ

അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടനയായ ‘ALA’ യുടെ പ്രതിനിധി വ്യവസായ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തി. ‘ALA’ ദേശീയ എക്സിക്യുട്ടിവ് അംഗം റീന ബാബുവാണ് മന്ത്രി പി രാജീവിനെ സന്ദർശിച്ചത്. ‘അല’യുമായുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹം പ്രത്യേകം സമയം അനുവദിച്ചിരുന്നു. വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ‘ALA’ കുടുംബത്തിന്റെ അഭിനന്ദനം റീന ബാബു പി രാജീവിനെ അറിയിച്ചു.

2013-ല്‍ അലയുടെ രൂപീകരണത്തിനും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ നൽകിയ വ്യക്തിയാണ് പി രാജീവ്. മഹാമാരിയുടെ കാലത്ത് കേരളത്തെ സഹായിക്കാൻ അലയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. നിലവിൽ അല നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങൾക്കും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾക്കും സഹകരണം നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് ‘ALA’ക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിനും പിന്തുണക്കും അല കുടുംബം മന്ത്രിയോട് നന്ദി അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News