ടെക്‌സസ് വിദ്യാഭ്യാസ ജില്ലയില്‍ രണ്ടു അദ്ധ്യാപകര്‍ കോവിഡ് ബാധിച്ചു മരിച്ചു; സെപ്റ്റംബര്‍ 7 വരെ സ്‌കൂളുകള്‍ക്ക് അവധി

വാക്കൊ (ടെക്‌സസ്) : കോണലി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് ജൂനിയര്‍ ഹൈസ്‌കൂളിലെ സോഷ്യല്‍ സ്റ്റഡീസ് അദ്ധ്യാപകരായ നതാലിയ ചാന്‍സലര്‍ (41) ഡേവിഡ് മെക്ക്‌കോര്‍മിക്ക് (59) എന്നീ അദ്ധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ടെക്‌സസ് സ്‌കൂള്‍ ഡിസ്ട്രിക്ട് ക്യാംപസുകളിലെ വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 7 വരെ അടച്ചിടുന്നുവെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ജില്‍ ബോട്ടില്‍ബര്‍ഗ് അറിയിച്ചു . ഈ അദ്ധ്യാപകരോട് അടുത്ത് പെരുമാറിയ എല്ലാ സ്റ്റാഫംഗങ്ങളും ഇടവിട്ട ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്തണമെന്നും ബോട്ടില്‍ബര്‍ഗ് നിര്‍ദ്ദേശിച്ചു .

എല്ലാ വിദ്യാലയങ്ങളും അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് സ്‌കൂള്‍ സെപ്റ്റംബര്‍ 7 വരെ അടച്ചിടുന്നതെന്നും അതെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് റിമോട്ട് ലേണിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്‍ അറിയിച്ചു .

വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും എന്നാല്‍ വിദ്യാലയങ്ങളിലെ സ്റ്റാഫ് അംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ നഴ്സിന് നല്‍കണമെന്നും സൂപ്രണ്ട് മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു .

സമര്‍ത്ഥരായ രണ്ടു അദ്ധ്യാപകരെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഇനിയും ഇത്തരം സംഭവങ്ങള്‍ സംഭവിക്കരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment