ആഘോഷ നിറവിനെ അന്വർത്ഥമാക്കിയ ഡി.എം.എ. സ്കോളർഷിപ്പ് വിതരണം

ഡിട്രോയിറ്റ് മലയാളികളുടെ മഹാ മാമാങ്കമായ ഡി. എം. എ. ഓണാഘോഷങ്ങളുടെ ഭാഗമായി രണ്ടു സർവ്വകലാശാല വിദ്യാർത്ഥികൾക്ക് ആയിരം ഡോളർ വീതം വാർഷിക സ്കോളർഷിപ് നൽകുന്ന പുതിയൊരു വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കം കുറിച്ചു.

അക്കാദമിക് മികവിനോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും കലാസാംസ്കാരിക നൈപുണ്യങ്ങളും വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കുന്ന നവീന രീതിയാണ് ഈ സ്കോളർഷിപ്പിലൂടെ സംഘടന ലക്ഷ്യമിടുന്നത്. അസോസിയേഷൻ അംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപോഷണത്തോടൊപ്പം സഹായം അർഹിക്കുന്ന സഹജീവികൾക്കായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡി. എം. എ. അടുത്ത തലമുറയിൽ നിന്നും മാതൃകയായ പഠിതാവിനോടൊപ്പം സഹജീവികളോട് സഹാനുഭൂതിയും ആർദ്രതയും പുലർത്തുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെക്കൂടിയാണ് ഈ പ്രോത്സാഹനത്തിലൂടെ വിഭാവനം ചെയ്യുന്നത്.

സാമൂഹ്യ രംഗത്തും കലാ രംഗത്തും അക്കാദമിക് മേഖലയിലും ഒരേപോലെ സജീവമായിട്ടുള്ള മുപ്പതോളം അപേക്ഷകരിൽ നിന്നാണ് തുടക്കം എന്നനിലയിൽ ഉയർന്ന നിലവാരം ഉറപ്പാക്കിയ ആവണി വിനോദ്, ഡെറിക് ദിനു ഡാനിയൽ എന്നീ പ്രതിഭകളെ കണ്ടെത്തി സ്കോളര്‍ഷിപ്പ് നൽകി ആദരിച്ചത്.

സംഘടനാ നേതൃത്വത്തിലും അക്കാദമിക് മേഖലയിലും ശ്രദ്ധേയരായിട്ടുള്ള ജിജി പോൾ, മാത്യു ചെരുവിൽ, മധു നായർ, പ്രൊഫ. റെനി റോജൻ, ഡോ. ദീപ്തി നായർ എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് വിജയികളെ കണ്ടെത്തിയത്.

വരുംവർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഈ സ്കോളര്‍ഷിപ്പിന്റെ ആനുകൂല്യം എത്തിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് നോബിൾ തോമസ് സെക്രട്ടറി റോജൻ തോമസ് ട്രഷറർ സഞ്ജു കോയിത്തറ എന്നിവർ ഇപ്രാവശ്യത്തെ സ്കോളർഷിപ്പ് തുക സംഭാവനയായി നൽകിയ കോശി ജോർജിനെയും പോൾ ഫാമിലി ഫൗണ്ടേഷനെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News