പി.കെ. ശശിയുടെ കെ.ടി.ഡി.സി. ചെയർമാൻ പദവി പുനഃപ്പരിശോധിക്കണം: വിമൻ ജസ്റ്റിസ് മൂവ്മെൻറ്

പികെ ശശിക്ക് നൽകിയ കെടിഡിസി ചെയർമാൻ പദവി സർക്കാർ പുനഃപരിശോധിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

പാർട്ടിയുടെ വനിതാ നേതാവിനോട് തന്നെ അപമര്യാദയായി പെരുമാറിയതിൻ്റെ പേരിൽ പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരാളെ സർക്കാറിൻ്റെ ഉന്നത തസ്തികയിൽ നിയമിക്കുന്നത് പ്രതിഷേധാർഹമാണ്.

സ്ത്രീ പീഡകരുടെയും സ്ത്രീകൾക്ക് നേരെ അതികമം നടത്തുന്നവരുടെയും കൂടെയാണ് സർക്കാർ എന്ന സന്ദേശമാണ് നിയമനത്തിലൂടെ സർക്കാർ നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment