ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ : ജെയ്‌ബു മാത്യു ഗോൾഡ് സ്പോൺസര്‍

ചിക്കാഗോ: ചിക്കാഗോ: IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസർ ആയി ചിക്കാഗോയിലെ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും ടാക്സ് കണ്സൽട്ടന്റുമായ ജെയ്‌ബു മാത്യു എത്തും. അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനായ ജെയ്‌ബു മാത്യു ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രവാസി കേരളാ കോൺഗ്രസ്സിന്റെ പ്രസിഡന്റും കൂടിയാണ്. ഇല്ലിനോയി മലയാളി അസോസോസിയേഷന്റെ സ്ഥാപക നേതാവ് കൂടിയായ ജെയ്‌ബു, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായാ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിന്റെ സ്ഥാപനത്തിൽ മുഖ്യ പങ്കു വഹിക്കുകയും ചിക്കാഗോ കെ സി എസ് ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ചിക്കാഗോയിലെ മലയാളി സംഘടനകൾക്കും മാധ്യമങ്ങൾക്കും എന്നും സാമ്പത്തിക പിന്തുണ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ജെയ്‌ബു മാത്യു കുളങ്ങരയുടെ പിന്തുണക്ക് IPCNA നാഷണൽ കമ്മറ്റിക്ക് വേണ്ടി നന്ദി അറിയിക്കുന്നതാണ് നാഷണൽ പ്രസിഡണ്ട് ശ്രീ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന കോൺഫറൻസ്, ചിക്കാഗോയുടെ സബർബ്ബായ ഗ്ലെൻവ്യൂവിലെ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ നിന്നും മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും IPCNA യുടെ 9 മത് കോൺഫ്രൻസിൽ പങ്കെടുക്കും. കൂടാതെ കേരളത്തിൽ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളും പരിപാടികളിൽ സജീവമായി പങ്കെടുക്കും.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറി ബോർഡും കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment