ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ: സഞ്ജു പുളിക്കത്തൊട്ടിയിൽ ഗോൾഡ് സ്പോൺസർ

ചിക്കാഗോ: ചിക്കാഗോ: IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന് ഉദാരമായ സാമ്പത്തികമായ പിന്തുണയോടെ സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ്‌ മോർഗേജ് ) ഗോൾഡ് സ്പോൺസർ ആകും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഠിനാധ്വാനം കൊണ്ടും ആത്മാർത്ഥത കൊണ്ടും മോർഗേജ് രംഗത്ത് പ്രശസ്തിയിലേക്കുയർന്നിട്ടുള്ള ചിക്കാഗോയിലെ പ്രമുഖ വ്യവസായിയാണ് സഞ്ചു പുളിക്കത്തൊട്ടിയിൽ. ലിങ്കൻവുഡ്‌ മോർഗേജ് എന്ന സ്ഥാപനത്തിലൂടെ വളരെ സുതാര്യതയോടെയും വേഗതയോടെയും ലോണുകൾ കൃത്യതയോടെ ലഭ്യമാക്കികൊണ്ട് ഉപഭോക്താവിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുവാൻ മുന്നിട്ടു നിൽക്കുന്ന സഞ്ചു, ചിക്കാഗോയിലെ മലയാളി സംഘടനകളിലെ നിറ സാന്നിധ്യം കൂടിയാണ്. എത്ര സങ്കീർണ്ണമായ സാമ്പത്തിക – ക്രെഡിറ്റ് അവസ്ഥയായാലും, മിതമായ നിരക്കിലും സമബയബന്ധിതമായും ഭവന വായ്‌പകൾ ലഭ്യമാക്കികൊണ്ട് ചിക്കാഗോയിലെ ഏറ്റവും വേഗം വളരുന്ന മോർഗേജ് ബ്രോക്കേറേജ്‌ സ്ഥാപനമായി ലിങ്കൻവുഡ്‌ മോർഗേജ് ഇതിനകം തന്നെ വളർന്നിട്ടുണ്ട്. ഗോൾഡ് സ്പോൺസർ ആയി മീഡിയാ കോൺഫറൻസിന് പിന്തുണ നൽകുന്ന സഞ്ചു പുളിക്കത്തൊട്ടിയിലിന് നന്ദി അറിയിക്കുന്നതായി IPCNA നാഷണൽ കമ്മറ്റിക്ക് വേണ്ടി നാഷണൽ പ്രസിഡണ്ട് ശ്രീ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറ കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News