വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രൊവിൻസ് ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ വർണപ്പകിട്ടാർന്ന ഓണാഘോഷം തനതായ ശൈലിയിൽ നിറപ്പകിട്ടാർന്ന രീതിയിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രൊവിൻസ് വിജയകരമായി ആഘോഷിച്ചു. ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ അരങ്ങേറിയ ഓണാഘോഷചടങ്ങുകൾക്ക് ന്യൂജഴ്‌സി പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും നേതൃത്വം കൊടുത്തു.

തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം, പ്രൗഢഗംഭീരമായ മാവേലിമന്നന്റെ വരവേൽപ്പ്, സ്വര താളങ്ങളുടെ സംഗമത്താൽ സമ്പന്നമായ ചെണ്ടമേളം, നിറവർണങ്ങളുടെ നിറക്കൂട്ടൊരുക്കി അതിമനോഹരമായി വിരിയിച്ചൊരുക്കിയ പൂക്കളം, അസുലഭ ദിശ്യവിരുന്നൊരുക്കിയ താലപ്പൊലി , തിരുവാതിര എന്നിവ ന്യൂജേഴ്‌സി പ്രൊവിൻസ് ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റു കൂട്ടി.

മാവേലിത്തമ്പുരാന്റെ എഴുന്നുള്ളിപ്പിൽ ആചാര അനുഷ്ടാനങ്ങളുടെ വിശിഷ്ട അടമ്പടിയിൽ മാവേലിമന്നനെ പുഷ്പവൃഷ്ടിയിൽ ആദരപൂർവം വരവേറ്റത് വേറിട്ട ദൃശ്യാനുഭവമായി.

ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി, അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ, സെക്രട്ടറി ഡോ ഷൈനി രാജു, ട്രഷറർ രവി കുമാർ , എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

സാമൂഹിക, സാംസ്‌കാരിക കലാ രംഗത്തെ അനേകം പ്രമുഖർ പങ്കെടുത്ത ഓണാഘോഷച്ചടങ്ങുകളിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ് , സെക്രട്ടറി ബിജു ചാക്കോ , വിമൻസ് ഫോറം പ്രസിഡന്റ് നിഷ പിള്ള , വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവ് ഡോ ജോർജ് ജേക്കബ് , സീനിയർ മെമ്പർ സോമൻ ജോൺ തോമസ് , ന്യൂജേഴ്‌സി പ്രൊവിൻസ് അഡ്വൈസറി മെമ്പർ ഡോ സോഫി വിൽസൺ , വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ , ന്യൂയോർക് പ്രൊവിൻസ് അംഗങ്ങൾ സജീവ സാന്നിധ്യമായിരുന്നു

ശാന്തിഗ്രാം ആയുർവേദ , തൊമാർ കൺസ്ട്രക്ഷൻ ഗ്രൂപ്പ്, ഫൗറൻസ് എന്നീ പ്രമുഖ ബിസിനസ് സംരംഭകരായിരുന്നു പരിപാടിയുടെ സ്പോൺസേർസ്.

ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനേഷ് തമ്പി കൺവീനർ ചുമതല നിർവഹിച്ച ഈ ഓണാഘോഷ ചടങ്ങിൽ, യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു കോ കൺവീനർ , സെക്രട്ടറി ഡോ ഷൈനി രാജു തിരുവാതിര കമ്മിറ്റി ചെയർ , ട്രഷറർ രവി കുമാർ ഫിനാൻസ് കമ്മിറ്റി ചെയർ, വനിതാ ഫോറം പ്രസിഡന്റ് റിങ്കിൽ ബിജു പൂക്കളം കമ്മിറ്റി ചെയർ , ടെക്നിക്കൽ ഫോറം പ്രസിഡന്റ് /സെക്രട്ടറി സിന്ധു സുരേഷ് /സജനി മേനോൻ ടെക്നിക്കൽ കമ്മിറ്റി ചെയർ/, ജിനു അലക്സ് റിസപ്ഷൻ കമ്മിറ്റി ചെയർ എന്നീ ഉത്തരവാദിത്വങ്ങൾ നിറവേറ്റി.

ഡോ ഷൈനി രാജു, ജിനു അലക്സ്, ഡോ തങ്കം അരവിന്ദ്, ശോഭ ജേക്കബ്, രേഷ്മ, ജൂബി എന്നിവരായിരുന്നു വലിയ കരഘോഷമേറ്റുവാങ്ങിയ തിരുവാതിര നൃത്തം അംഗങ്ങൾ

സാമൂഹിക രംഗത്തെ പ്രശസ്തരായ ദിലീപ് വർഗീസ്, അനിൽ പുത്തൻചിറ, ജയ് പ്രകാശ് കുളമ്പിൽ, ജോസഫ് ഇടിക്കുള, അജിത് ഹരിഹരൻ,സന്തോഷ് തോമസ് , സഞ്ജീവ് കുമാർ, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് ഭാരവാഹികളായ സിനു നായർ , സന്തോഷ് എബ്രഹാം, സിജു ജോൺ, ഷാലു പുന്നൂസ് , റെനേ ജോസഫ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു

അനിത കൃഷ്ണ , ലൂസി കുര്യാക്കോസ്, റെനേ ജോസഫ്, ജേക്കബ് ജോസഫ്, രാജു ജോയ് , റോഷിൻ മാമൻ എന്നീ അനുഗ്രഹീത ഗായകരുടെ സ്വരമാധുര്യ നൗപുണ്യത്തിൽ ആലപിച്ച ഇമ്പമേറിയ ഗാനങ്ങൾ ചടങ്ങുകളുടെ പകിട്ട് കൂട്ടി

യുവപ്രതിഭ സിമോണ MC ചുമതല മനോഹരമായി നിറവേറ്റി . സിത്താർ പാലസ് ആയിരുന്നു ക്യാറ്ററർ .
ഫ്ലവർസ് TV യെ പ്രതിനിധീകരിച്ചു സൊഫീയ മാത്യു, ജോസഫ് ഇടിക്കുള എന്നിവർ ചടങ്ങിൽ പങ്കെടുത്തു റോഷിൻ മാമൻ ചെണ്ട മേളം, ജേക്കബ് ജോസഫ് (മ്യൂസിക് /സൗണ്ട് സിസ്റ്റം) എന്നിവക്ക് നേതൃത്വം കൊടുത്തു

കോവിഡ് മഹാമാരി ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്തു ന്യൂജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ പങ്കെടുത്തു പ്രോഗ്രാമിന്റെ വിജയത്തിനായി നിർണായക പങ്കുവഹിച്ച എല്ലാവരോടുമുള്ള കടപ്പാടും. നന്ദിയും ന്യൂജേഴ്‌സി കമ്മിറ്റിയുടെ പേരിൽ പ്രസിഡന്റ് ജിനേഷ് തമ്പി, ചെയർമാൻ ഡോ ഗോപിനാഥൻ നായർ എന്നിവർ അറിയിച്ചു

വലിയ രീതിയിൽ വിജയം കൈവരിച്ച ഓണാഘോഷം ന്യൂജേഴ്‌സി പ്രൊവിൻസ് കമ്മിറ്റിയുടെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവലാണെന്നു മാവേലിത്തമ്പുരാന്റെ എഴുന്നുള്ളിപ്പിനു ചുക്കാൻ പിടിച്ച മുൻ ജനറൽ സെക്രട്ടറി അനിൽ പുത്തൻചിറ അഭിപ്രായപ്പെട്ടു

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി പി വിജയൻ, ട്രഷറർ ജെയിംസ് കൂടൽ, അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി , പ്രസിഡന്റ് ഡോ തങ്കം അരവിന്ദ്, സ്ഥാപക നേതാവ് അലക്സ് കോശി വിളനിലം , ഡോ എ വി അനൂപ് , ഗ്ലോബൽ വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയൻ) എസ് കെ ചെറിയാൻ എന്നിവർക്കൊപ്പം അമേരിക്ക റീജിയണിലെ വിവിധ പ്രൊവിൻസ് നേതാക്കളും പരിപാടിയുടെ വിജയത്തിൽ ആശംസകൾ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment