ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യൻ യു. പി ഷഹബാസിനെ ഫ്രറ്റേണിറ്റി ആദരിച്ചു

യു.പി ഷഹബാസിനെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം കമ്മിറ്റി ആദരിക്കുന്നു

മങ്കട: ഗോവയിൽ നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പില്‍ സ്വർണ്ണ മെഡൽ നേടിയ മങ്കട കൂട്ടിൽ സ്വദേശി യു.പി ഷഹബാസിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കമ്മിറ്റി ആദരിച്ചു. എം.ഇ.എസ് കല്ലടി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ഷഹബാസ് കൂട്ടിൽ മുനീർ ബാബു – റസാബിയ ദമ്പതികളുടെ മകനാണ്. 2019-20ലെ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ബോക്സിങ്ങിൽ സ്വർണ മെഡൽ ജേതാവായിരുന്നു. ഓൾ കേരള മൗത്തായ് ചാമ്പ്യൻഷിപ്പിൽ 81 കിലോ വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

വാക്കോ ഇന്ത്യ കിക്ക് ബോക്സിംഗ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ മത്സരത്തിലാണ് ഷഹബാസ് സ്വർണ്ണമെഡൽ നേടി നാടിന്റെ അഭിമാനമായത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം സെക്രട്ടറിയേറ്റംഗം നസീബ് കടന്നമണ്ണ ഉപഹാരം നൽകി. ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.പി ജസീൽ, അറഫാത്ത്, വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്‌ ട്രഷറർ ജമാൽ കൂട്ടിൽ എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment