കോഴിക്കോട് 12 വയസ്സുകാരന്‍ നിപാ വൈറസ് ബാധിച്ച് മരിച്ചു

കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പന്ത്രണ്ടു വയസ്സുകാരന് നിപാ വൈറസ് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ശനിയാഴ്ച രാത്രി വൈകി ഫലങ്ങൾ ലഭിച്ചു. ഉടൻതന്നെ ആരോഗ്യവകുപ്പ് യോഗം വിളിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. മാവൂര്‍ മുന്നൂര്‍ വായോളി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഹാഷിം (12) ആണ് മരിച്ചത്. പുലര്‍ച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

തുടക്കം സാധാരണ പനിയായിരുന്നു. പനിബാധിച്ച കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടര്‍ന്നു. ഇവിടെ നിന്നാണ് ഒന്നാം തിയതിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് റിപ്പോർട്ട് ചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പോലീസ് അടച്ചു. ആരെയും നിരീക്ഷിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

മെനിഞ്ചൈറ്റിസ്, ഛർദ്ദി എന്നിവയെ തുടർന്ന് ഈ മാസം ഒന്നിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനു ശേഷം, സ്രവം പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം വന്നപ്പോഴാണ് നിപാ ആണെന്ന് സ്ഥിരീകരിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment