യു എസ് ടി ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവി ആദർശ് നായര്‍ക്ക് മുഖ്യമന്ത്രി എക്സലൻസ് മെഡൽ സമ്മാനിച്ചു

തിരുവനന്തപുരം | കേരള പോലീസ്, സൈബർഡോം എന്നിവയുടെ പ്രവർത്തനങ്ങളിൽ 2019-2020 കാലഘട്ടങ്ങളിൽ നൽകിയ സംഭാവനകൾക്കായി പ്രഖ്യാപിച്ച എക്സലൻസ് മെഡലിന് യു എസ് ടി യുടെ ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവിയായ ആദർശ് നായർ അർഹനായി.

ശനിയാഴ്ച സംഘടിപ്പിച്ച ഹാക്ക് പി സമ്മേളനത്തോടനുബന്ധിച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആദർശ് നായർക്ക് മെഡൽ സമ്മാനിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ പി എസ്, കേരള പോലീസ് സൈബർഡോം നോഡൽ ഓഫിസറും എ ഡി ജി പി യുമായ മനോജ് എബ്രഹാം ഐ പി എസ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ആദർശ് നായർ കേരള പോലീസ് സൈബർഡോമിൽ ഹോണററി തസ്തികയോടുകൂടി ഡെപ്യൂട്ടി കമാണ്ടർ പദവിയിൽ വോളണ്ടറി സേവനം നൽകി വരികയാണ്. കേരള ഓപ്പൺ വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രൊജക്റ്റ് കോ-ലീഡർ, ഇ സി – കൗൺസിൽ ബോർഡ് അംഗം, കേരള സാങ്കേതിക സർവകലാശാല ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് ഇന്റെറാക്ഷൻ സെൽ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്ന ആദർശ് നായർ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രൈവസി പ്രൊഫെഷണൽസ് അംഗീകാരമുള്ള ഇൻഫർമേഷൻ പ്രൈവസി ഫെലോ കൂടിയാണ്.

കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗില്‍ ബിരുദവും, ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇൻഫർമേഷൻ സെക്യൂരിറ്റി ഗവേർണൻസ്, റിസ്ക് ആൻഡ് കോംപ്ലയൻസ്, ബിസിനസ് കണ്ടിന്യൂയിറ്റി, ഡാറ്റ പ്രൈവസി, എത്തിക്കൽ ഹാക്കിങ് തുടങ്ങി നിരവധി വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. വിവിധ വേദികളിൽ പ്രഭാഷങ്ങണളും, രണ്ടു പുസ്തകങ്ങളുൾപ്പടെ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം യു എസ് ടി യിൽ 2016 മുതൽ പ്രവർത്തിച്ചു വരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News