നിയമസഭാ കൈയ്യാങ്കളി കേസില്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിലെ പ്രതികളെ വെറുതെ വിടുന്ന ഹര്‍ജിക്കെതിരെ രമേശ് ചെന്നിത്തല നൽകിയ തടസ്സ ഹർജികളിൽ സിജെഎം കോടതി വ്യാഴാഴ്ച വിധി പറയും. കേസിൽ കക്ഷി ചേർക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കോടതിയില്‍ സിറ്റിംഗ് ഇല്ലാത്തതിനാല്‍ വിധി ഒൻപതിലേക്ക് മാറ്റി

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികൾക്കെതിരെയാണ് രമേശ് ചെന്നിത്തലയും ബാർ കൗൺസിലും കോടതിയെ സമീപിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment