ഞായറാഴ്ചയിലെ ലോക്ക് ഡൗൺ പ്രഖ്യാപനം കാറ്റില്‍ പറത്തി സിപിഎമ്മിന്റെ പൊതുയോഗം

പത്തനംതിട്ട: ലോക്ക് ഡൗൺ ലംഘിച്ച് സിപിഎം ഞായറാഴ്ച പൊതുയോഗം സംഘടിപ്പിച്ചു. ഞായറാഴ്ച ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് തിരുവല്ല കുറ്റൂര്‍ വടശ്ശേരി ഭാഗത്ത് പൊതുയോഗം നടന്നത്. പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് ചേർക്കുന്നതിന്റെ ഭാഗമായി നൂറിലധികം ആളുകൾ യോഗത്തിൽ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് ഒരുവശത്ത് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോഴാണ് സിപിഎം തന്നെ ലോക്ക്ഡൗണ്‍ ലംഘനത്തിന് നേതൃത്വം നല്‍കിയത്. അതിനിടെ കുറ്റൂരില്‍ സ്വീകരണ പരിപാടി നടന്നതായി സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തി. എന്നാൽ പൊതുയോഗം നടന്നില്ലെന്നും ആൾക്കൂട്ടം ഇല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ദൃശ്യങ്ങളിൽ ആൾക്കൂട്ടത്തെ കാണാമല്ലോ എന്ന ചോദ്യത്തോട് ഉദയഭാനു പ്രതികരിച്ചില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment