കേസ് ഒത്തുതീർപ്പാക്കാൻ കള്ളനോട്ട് കേസിലെ പ്രതിയിൽ നിന്ന് സിഐ ഉൾപ്പെടെ നാല് പോലീസുകാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന്

ഇടുക്കി: കള്ളനോട്ട് കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയില്‍ നിന്ന് സിഐ ഉൾപ്പെടെ നാല് പോലീസുകാർ കൈക്കൂലി വാങ്ങിയതായി പരാതി. ഇടുക്കി വാഗമണ്ണിലെ ഒരു റിസോർട്ടിൽ നിന്ന് കള്ളനോട്ടുകൾ പിടിച്ചെടുത്ത കേസിലെ പ്രതികളിൽ നിന്ന് ഉപ്പുതറയിൽ സിഐ ആയിരുന്ന റിയാസ് കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

തനിക്കെതിരായ കേസ് വ്യാജമാണെന്നും ഉപദ്രവിക്കാതിരിക്കണമെങ്കില്‍ പണം നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടതായും പ്രതി ഹനീഫ് ഷിറോസ് പറഞ്ഞു. തിരുവനന്തപുരത്തുവെച്ചാണ് പണം നല്‍കിയതെന്നും ഷിറോസ് പറഞ്ഞു.

ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സിഐ വീണ്ടും ആവശ്യപ്പെട്ടു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും അക്കൗണ്ട് വിവരങ്ങൾ വാട്ട്‌സ്ആപ്പിലേക്ക് അയച്ചുകൊണ്ട് പണം ആവശ്യപ്പെട്ടെന്ന് ഷിറോസ് പറഞ്ഞു. സിഐ ഉൾപ്പെടെ നാല് പോലീസുകാർ പലതവണ കൈക്കൂലി വാങ്ങിയെന്നാണ് ഷിറോസിന്റെ ആരോപണം. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിന്റെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ശത്രുക്കള്‍ തന്നെ കള്ളനോട്ട് കേസിൽ കുടുക്കിയതെന്നാണ് ഷിറോസ് പറയുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment