കേരളത്തിന്റെ വികസനത്തിന് മതസംഘടനകൾ തടസ്സമാണോ?

കേരളത്തിലെ വ്യവസായ മേഖലയെ സ്തംഭിപ്പിക്കാന്‍ തൊഴിലാളി സംഘടനകൾ ആസൂത്രണം ചെയ്യുന്ന പണിമുടക്ക് നിക്ഷേപകർക്ക് എപ്പോഴും പേടിസ്വപ്നമാണ്. എന്നാൽ കോടതികളുടെ ശരിയായ ഇടപെടൽ കൊണ്ട് നിക്ഷേപകർ പലപ്പോഴും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ചില മതസംഘടനകൾ നിരവധി വികസന പദ്ധതികൾക്ക് വിഘാതം സൃഷ്ടിക്കുന്നു.

കായംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭം, ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി, വിഴിഞ്ഞം പദ്ധതി മുതലായവയെക്കൂടാതെ ഇപ്പോൾ കാറ്റാടി തുരങ്ക പദ്ധതിക്കും എതിരെയുള്ള സമരം ആവർത്തനമായി മാറി. ഒരുപക്ഷേ എൽഎൻജി പദ്ധതിക്കെതിരെയുള്ള ഒരേയൊരു പ്രതിഷേധമാണ് മറ്റൊരു മത സംഘടന ഏറ്റെടുത്തിരിക്കുന്നത്. കായംകുളം, വിഴിഞ്ഞം പദ്ധതികള്‍ക്കെതിരെയും ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ കാര്‍ഗോയ്‌ക്കെതിരെയും സമരമുഖത്ത് അണിനിരന്നത് ലത്തീന്‍ സഭയുടെ നേതൃത്വത്തിലാണ്.

ലത്തീൻ സഭയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസന പദ്ധതികളെ ആരാണ് അട്ടിമറിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. കായംകുളം ആണവപദ്ധതിക്കെതിരെ നടത്തിയ സമരവും വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിയ സമരവും പാരിസ്ഥിതിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രം നടത്തേണ്ട കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ സഭയുടെ നേതൃത്വത്തില്‍ തടസങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ഇത് തങ്ങളുടെ ജോലിയല്ലെന്ന് തിരിച്ചറിഞ്ഞ് തൊഴിലാളി സംഘടനകൾ പിൻവാങ്ങിയപ്പോഴാണ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രദേശവാസികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന കരങ്ങളെ കണ്ടെത്താൻ ഔദ്യോഗിക തലത്തിൽ വിശദമായ അന്വേഷണം നടത്തണം. വേളി ലേബര്‍ വെയല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി എന്ന സംഘടനയാണ് ടണ്ണിന് രണ്ടായിരം രൂപ വീതം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ലത്തീന്‍ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് വേളി ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി.

വളരെക്കാലമായി, വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എത്തുന്ന ട്രക്കുകളിൽ നിന്ന് അവർ നോക്കുകൂലി ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷം മിനി ട്രെയിൻ പദ്ധതിക്കായി കൊണ്ടുവന്ന ബോഗികൾക്ക് ഉയർന്ന കൂലി ആവശ്യപ്പെട്ടത് പ്രശ്നത്തിലേക്ക് നയിച്ചിരുന്നു. മിനിയേച്ചര്‍ ട്രെയിനിന്റെ എഞ്ചിനും മൂന്ന് ബോഗികളും ഇറക്കാന്‍ 65,000 രൂപയാണ് തൊഴിലാളികള്‍ ചുമട്ടുകൂലിയായി ആവശ്യപ്പെട്ടത്. ഐഎന്‍ടിസിയുസി, സിഐടിയു, ബിഎംസ് തുടങ്ങി ഏഴ് തൊഴിലാളി യൂണിയനുകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. തൊഴിലാളികള്‍ നേരിട്ടല്ല, ക്രെയിന്‍ ഉപയോഗിച്ചാണ് ബോഗികള്‍ ഇറക്കുന്നത്, അതിനാല്‍ കൂലി നല്‍കാനാവില്ലെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി നിലപാടെടുത്തു. കമ്പനി സ്വന്തം നിലയില്‍ ക്രെയിന്‍ ഉപയോഗിച്ച് ബോഗികള്‍ ഇറക്കാനും തീരുമാനിച്ചു.

ഇതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിന് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ ലോഡിറക്കാന്‍ അനുവദിക്കില്ലെന്ന തൊഴിലാളികള്‍ ഉറച്ചുനിന്നു. ചെറിയ തുകയല്ല, നാടിന്റെ അഭിമാനമായ ഐഎസ്ആര്‍ഒയോട് ചോദിച്ചത്. വിഎസ്എസ്‌സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനം പ്രദേശവാസികള്‍ തടഞ്ഞത് നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പോലീസും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിലേക്കെത്തിച്ച കാരണങ്ങള്‍ ഇപ്പോള്‍ പരഹരിച്ചില്ലെങ്കില്‍ വളരെ വലിയ വിപത്തായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ ഐഎസ്ആർഒ അതിന്റെ പോരായ്മകളിൽ നിന്ന് വളർന്നതാണ്. ഡോ. വിക്രം സാരാഭായിയുടെ സ്വപ്നങ്ങളും ഡോ. ഹോമി ജെ. ഭാഭയുടെ പിന്തുണയോടെ സ്ഥാപിതമായ ഐഎസ്ആർഒയുടെ സ്വപ്നങ്ങൾ മുളച്ച് പടര്‍ന്നത് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലാണ്. തുമ്പയിലെ ഒരു കുന്നിന്‍‌മുകളിലെ ഒരു പള്ളിയിൽ. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണമാണ് കേരളത്തിലെ തുമ്പ എന്ന ചെറിയ ഗ്രാമത്തിലേക്ക് വിക്രം സാരാഭായിയുടെ കണ്ണുകൾ ആകർഷിക്കപ്പെട്ടത്.

ഭൗമാന്തരീക്ഷ പഠനങ്ങള്‍ക്കു പ്രാധാന്യമുള്ള ഇടമാണ് തുമ്പ. ഇവിടത്തെ സെന്റ് മേരീസ് പള്ളിയിലും അതിനോടു ചേര്‍ന്നുള്ള അരമനയിലും സാരാഭായിയുടെ കണ്ണെത്തി. അതു ബഹിരാകാശ ഗവേഷണത്തിനു വിട്ടുതരണമെന്ന് വിക്രം സാരാഭായി അഭ്യര്‍ഥിച്ചപ്പോള്‍ പൂര്‍ണമനസ്സോടെ ബിഷപ് പീറ്റര്‍ ബര്‍നാര്‍ഡ് പെരേര സമ്മതിച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ പള്ളിയിലായിരുന്നു. ഇവിടത്തെ ബീച്ചായിരുന്നു ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ തറ. തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനോടു (ടേള്‍സ്) ചേര്‍ന്നുള്ള വിക്ഷേപണത്തറയില്‍നിന്ന് അമേരിക്കന്‍ നിര്‍മ്മിത നൈക്ക് അപ്പാച്ചേ ഉയര്‍ന്നത് 1963 നവംബര്‍ 21ന് ആയിരുന്നു.

ഐഎസ്ആർഒയുടെ ആദ്യത്തെ ഓഫീസ് സെന്റ് മേരീസ് പള്ളിയായിലായിരുന്നു. ബിഷപ്പിന്റെ വസതിയിലാണ് ശാസ്ത്രജ്ഞർ താമസിച്ചിരുന്നത്. ഇതെല്ലാം ചരിത്ര സത്യമാണ്. എന്നാൽ ചില വിദേശ താൽപര്യങ്ങൾ ഇതിനു പിന്നിലുണ്ടെന്നും ആരോപണമുണ്ട്. ഇത്തരം പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിക്കുന്നതിലുപരി, വ്യക്തമായ അന്വേഷണം നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ കൂട്ടുനില്‍ക്കുന്നവരെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ അധികാരികൾ തയ്യാറാകണം.

Print Friendly, PDF & Email

Leave a Comment