ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 12ന്

റോക്ക്‌ലാന്റ്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2021 സെപ്റ്റംബര്‍ 12ാം തീയതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിവിധ കലാപരിപാടികളോട് കൂടെ സമുചിതമായി കൊണ്ടാടുന്നതാണ്. സത്യവും നീതിയും ആത്യന്തികമായി നിലനില്‍ക്കുമെന്ന ഉറപ്പിന്റേയും നന്മ തിന്മയെ അതിജീവിക്കുന്ന പ്രഖ്യാപനത്തിന്റേയും ഉത്സവമായ ഓണം തികഞ്ഞ പ്രതീക്ഷകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഈ വര്‍ഷം കൊണ്ടാടുന്നത്.

നാല്‍പതിലധികം വര്‍ഷത്തെ ചരിത്രമുള്ള റോക്ക്‌ലാന്റിലെ ആദ്യ മലയാളി സംഘടനയായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നീണ്ട നാളത്തെ കോടതി വ്യവഹാരങ്ങള്‍ക്ക് അറുതി വന്നതിനു ശേഷം നടത്തുന്ന ആഘോഷമെന്ന നിലയില്‍ ഈ കൂട്ടായ്മയെ ഒരു ഉത്സവമാക്കി മാറ്റാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫൊക്കാന പ്രസിഡന്റ് ജോജി വര്‍ഗ്ഗീസ് നിര്‍വഹിക്കും. വിദ്യാസാഗര്‍ജി ഓണസന്ദേശം നല്‍കും. ന്യൂയോര്‍ക്ക്-ന്യൂജേഴ്‌സി-ഫിലാഡല്‍ഫിയ ഏരിയയില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യവും ഉണ്ടായിരിക്കും. കൂടാതെ വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടും.

കോവിഡ് നിബന്ധനകളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോട് കൂടിയാണ് ഓണാഘോഷം നടത്തപ്പെടുന്നത്. ആയതിനാല്‍ പങ്കെടുക്കുന്നവരുടെ വിവരം ചുമതലക്കാരെ മുന്‍കൂട്ടി അറിയിച്ചിരിക്കേണ്ടതാണ്.

കൂടുതള്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനാഗ്രഹിക്കുന്നവരും പ്രസിഡന്റ് ജിജി ടോം 845 282 2500, കോര്‍ഡിനേറ്റര്‍മാരായ സെക്രട്ടറി സജി പോത്തന്‍ 845 642 9161, ട്രഷറര്‍ അപ്പുക്കുട്ടന്‍ നായര്‍ 845 268 2992, ട്രസ്റ്റി ബോര്‍ഡംഗം ഇന്നസെന്റ് ഉലഹന്നാന്‍ 845 536 0030 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News