മതസ്പർധ വളർത്തുന്ന പരാമർശം: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ എസ്.ഐ.ഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

കോഴിക്കോട്: മതസ്പർധ വളർത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തിയ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.

ലൗ ജിഹാദിനൊപ്പം നാർകോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതും മത സ്പർധ പരത്തുന്നതും സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെ വിദ്വേഷം വളർത്തുന്നതുമാണെന്ന് പരാതിയിൽ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment