പി.സി. മാത്യുവിന്റെ മാതാവ് ഏലിയാമ്മ ചാക്കോ നിര്യാതയായി

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് പി.സി. മാത്യുവിന്റെ മാതാവ് ഏലിയാമ്മ ചാക്കോ (98) നിര്യാതയായി. സംസ്കാര ശുശ്രുഷ ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസ്, ഇടവക വികാരി ഫാ.മാത്യു ഉതുപ്പാൻ (ചെറുകാരെത്ത്) മുതലായവരുടെ മുഖ്യ കാർമികത്വത്തിൽ സെപ്തംബർ 13 നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് സെന്റ് മേരിസ് ക്നാനായ സിറിയൻ യാക്കോബായ ചർച്ചിൽ വച്ച് നടത്തപ്പെടും. അതെ ദിവസം ഉച്ചക്ക് 12:00 മണി മണിമുതൽ 2:00 മണി വരെ കവിയൂരിലെ ഭവനത്തിൽ (കൊടിഞ്ഞൂർ ഹെബ്രോൻ) പൊതു ദർശനം ഉണ്ടായിരിക്കും. പിന്നീട് ഇരവിപേരൂർ സെയിന്റ് മേരിസ് ക്നാനായ ചർച്ചിൽ പണികഴിപ്പിച്ചിട്ടുള്ള കുടുംബ കല്ലറയിൽ മൃത ദേഹം സമുദായ ആചാരങ്ങളോടെ സംസ്കരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ശുശ്രൂഷകൾ.

മക്കളും മരുമക്കളും: മേരി തോമസ് (പൊന്മണി) – തോമസ് മാത്യു (സോമർ പരവത്തോടത്തിൽ) (റാന്നി), തങ്കമ്മ ജോസഫ് – സികെ ജോസഫ് ചൂരക്കാട്ടു ചിറമേൽ (കറ്റോട്), പി. സി. ജോസ് – ലിസ്സി ജോസ് മാമ്പഴക്കേരിൽ, പി. സി. മാത്യു – ഡെയ്സി മാത്യു പീലിത്തറയിൽ, ഗീത ഷാജി – ഷാജി കുറ്റിയിൽ (ഓതറ).

സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ, കോളേജ് മുതൽ ‘അമ്മ നൽകിയ സംഭാവനകളെപ്പറ്റി പി. സി. മാത്യു അനുസ്മരിച്ചു .

പി. സി. മാത്യുവിന്റെ മാതാവിന്റെ ദേഹവിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, അമേരിക്കൻ റീജിയൻ, വിവിധ പ്രൊവിൻസ്‌ ഭാരവാഹികൾ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പി.സി. ജോസ് – 91 9495313133 (ഇന്ത്യ), പി.സി. മാത്യു – 972 999 6877 (വാട്സാപ് )

Print Friendly, PDF & Email

Related News

Leave a Comment