എസ്.ഐ.ഒ പീപ്പിൾസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് എസ്.ഐ.ഒ കേരള നടത്തുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം ആർ. യൂസുഫ് ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളാണ് വിതരണം ചെയ്തത്.

കോഴിക്കോട് വിദ്യാർത്ഥി ഭവനം ഹാളിൽ നടന്ന പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ ആലങ്കോൾ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ മുഹമ്മദലി വേളം തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment