ഇന്നത്തെ നക്ഷത്ര ഫലം (സെപ്റ്റംബര്‍ 12 ഞായര്‍)

ചിങ്ങം
നിങ്ങൾ മുഴുവൻ ദിവസവും കർമനിരതനായിരിക്കും. വലിയ കോർപറേഷനുകളിൽ ജോലിചെയ്യുന്നവർക്ക് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാർക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റു ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

കന്നി
കൂടുതൽ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുൻപയിലായിരിക്കും. ദിവസം മുഴുവന് കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങൾക്ക് മാനസിക ഉല്ലാസം നൽകുന്ന പ്രൈവറ്റ് പാർട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കിൽ ഏതെങ്കിലും വിവാഹ സൽക്കാരത്തിലോ പങ്കു കൊള്ളാൻ ശ്രമിക്കുക.

തുലാം
ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവത്തെ തുടർന്ന് നിങ്ങൾക്ക് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് നിങ്ങൾ തയ്യാറാകാതിരിക്കുന്നതാണ് നല്ലത്.

വൃശ്ചികം
ഈ കൂറുകാർക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ജീവിതചര്യയും തന്നെയാണ്. ഇന്നത്തെ ദിവസവും അതിൽ നിന്നും വിഭിന്നമല്ല. കാരണം നിങ്ങൾ ഇന്നത്തെ ദിവസം പ്ലാൻ ചെയ്യുമ്പോഴും ഇതിനു തന്നെയായിരിക്കും മുൻതൂക്കം നൽകുന്നത്. നിങ്ങളുടെ അതിർത്തികൾ നിങ്ങൾക്ക് അറിയാവുന്നതുകൊണ്ട് അതിൽ കുഴപ്പമൊന്നുമില്ല.

ധനു
നിങ്ങൾ ഇന്ന് തികച്ചും സന്തുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ കാര്യങ്ങൾ നോക്കുന്ന ആളെന്ന നിലയിൽ നിങ്ങൾ വീടിനു വേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നതിലും, വീട്ടുകാര്യങ്ങൾ ചെയ്യുന്ന ഉത്തരവാദിത്വത്തിനുവേണ്ടിയും തുല്യമായി സമയം ചെലവഴിക്കും. ജോലിയുടെ കാര്യത്തിൽ നിങ്ങൾക്ക് ഇന്ന് വളരെ സമാധാനപരമാണ്. പ്രകൃതിയുടെ നൈർമല്യം വൈകുന്നേരം ആസ്വദിക്കാൻ സാധിക്കും.

മകരം
നല്ല ആശയവിനിമയ പാടവം നിങ്ങൾക്കുള്ളതു കൊണ്ട്‌ വളരെ ശാഠ്യമുള്ള ആളുകളെയും പാട്ടിലാക്കാൻ നിങ്ങൾക്ക്‌ കഴിയും. എന്നാലും നിങ്ങൾ ഈ കഴിവ്‌ കൂടുതൽ മൂർച്ച വരുത്തണം.നിങ്ങൾ ആ സംഗതിയെക്കുറിച്ച്‌ അന്വേഷിക്കുകയും സമുചിതമായ പ്രതികരണങ്ങൾ കണ്ടെത്തുകയും ചെയ്യും.

കുംഭം
ചില കാര്യങ്ങളിൽ നിന്ന് രക്ഷപെടാൻ ഒരു മാർഗവും കാണാതെ ചക്രവ്യൂഹത്തിലായ പോലെ നിങ്ങൾക്ക് ഇന്ന് തോന്നും. എങ്കിലും ഒരു സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ നിങ്ങൾ ആരുടേയും സഹായമില്ലാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യും.

മീനം
യാത്രയെ നിങ്ങൾ സ്നേഹിക്കുകയും അതിനായി കാരണങ്ങൾ കണ്ടെത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇന്ന് നിങ്ങൾ ഒരു സാഹസികയാത്രയ്ക്ക്‌ പുറപ്പെട്ടാൽ അത്ഭുതപ്പെടാനില്ല. കൂടാതെ നിങ്ങളുടെ പതിവ്‌ മുഷിപ്പിക്കുന്ന ജീവിത ദുഖങ്ങളിൽനിന്നും ഒരു അവധി ഗുണം ചെയ്യും.

മേടം
നിങ്ങളുടെ ജീവിതത്തിൽ അൽപം ആവേശമുണ്ടാകട്ടെ. പുറംമോടിയെ മാറ്റിനിർത്തി ലക്ഷ്യസ്ഥാനത്തിലേക്കായി പ്രവർത്തിക്കുക, വിജയം നിങ്ങളുടേത് ആയിരിക്കും. കൂട്ടായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാകാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും.

ഇടവം
നിങ്ങൾ അനാവശ്യമായി പ്രകോപിതരാകാൻ സാധ്യതയുണ്ട്. പകരം വീട്ടൽ മനോഭാവം നിങ്ങൾ ഇന്നത്തേക്കായി മാറ്റിവെക്കേണ്ടി വരും. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങളുടെ സ്വത്വത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ നന്മയും അന്തസുമാണ് അവസാനം വരെ നിലനില്ക്കുക.

മിഥുനം
വീട്ടിൽ ഒരു കുടുംബയോഗം സംഘടിപ്പിക്കുന്നതിന് നിങ്ങൾ വല്ലാതെ ആഗ്രഹിക്കും. ഇന്നത്തെ ദിവസം അതിനു പറ്റിയതാണ്. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും, ബിസിനസ് പങ്കാളികളെയും നിങ്ങളുടെ സ്ഥലത്തേക്ക് ക്ഷണിക്കും. നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളുടെ ഉറ്റവരുടെ സാമീപ്യത്തിൽ സന്തോഷിക്കും.

കര്‍ക്കടകം
ഇന്ന് നിങ്ങൾ വളരെയേറെ ഉത്സാഹശീലനും നൈസർഗിക ഗുണങ്ങൾ പ്രകടിപ്പിക്കുന്നവനുമാകും. നിങ്ങളുടെ ആവശ്യമില്ലാത്ത ചിന്തകൾ കളഞ്ഞ് കാര്യങ്ങൾ ഏറ്റെടുക്കുക. കൂടാതെ വീഴ്‌ചകളിലേക്ക് ശ്രദ്ധകൊടുക്കാതെ നന്നായി ജോലി ചെയ്‌തു തുടങ്ങുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News