ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) രക്തസാക്ഷി നീഘണ്ടുവിൽ നിന്ന് കേന്ദ്ര സർക്കാർ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് എസ്.ഐ.ഒ കേരള തയ്യാറാക്കിയ Dictionary of Mappila Martyrs നാളെ (തിങ്കൾ) പ്രകാശനം ചെയ്യും. മലപ്പുറം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം അബ്ദുൽ ഹകീം നദ്വി, അലവി കക്കാടൻ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഡോ.നിഷാദ് കുന്നക്കാവ് തുടങ്ങിയവർ പങ്കെടുക്കും.
സ്വതന്ത്ര സമര രക്തസാക്ഷികളെക്കുറിച്ച് ICHR മുമ്പ് പുറത്തിറക്കിയ നിഘണ്ടുവിലെ വിവരങ്ങൾ തന്നെയാണ് ഈ ഡിക്ഷണറിയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഉൾപ്പെടാത്ത വേറെയും മാപ്പിള രക്തസാക്ഷികളുണ്ട്. അവരെക്കുറിച്ച് ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്. ഈ ഡിക്ഷണറിയിൽ പറയുന്ന പോരാളികളെക്കുറിച്ച് ചുരുക്കി പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇനിയും പുറത്തുവന്നിട്ടില്ലാത്ത ധാരാളം സംഭവങ്ങൾ അവരെ കുറിച്ചുമുണ്ടാകും. അതിനാൽ തന്നെ ഇത് മലബാർ സമര രക്തസാക്ഷികളെക്കുറിച്ചുള്ള സമ്പൂർണ്ണ ഡിക്ഷണറിയല്ലെന്നും, ഇതൊരു പ്രതിഷേധ പുസ്തകം മാത്രമാണെന്നും ICHR വെട്ടിമാറ്റുന്ന മാപ്പിള രക്തസാക്ഷികളുടെ പേരുകൾ പറഞ്ഞു കൊണ്ടേയിരിക്കുക എന്നത് ഹിന്ദുത്വ ഭരണകൂടത്തോടുള്ള ശക്തമായ നിലപാടറിയിക്കലാണെന്നും, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news